KeralaLatestThiruvananthapuram

വാക്സിന്‍ ഫലപ്രാപ്തിയിലായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

“Manju”

സിന്ധുമോള്‍ ആര്‍
വാക്സിന്‍ ഫലപ്രാപ്തിയിലായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

ജനീവ: നിലവില്‍ ലോകരാജ്യങ്ങളില്‍ പരീക്ഷണത്തിലുള്ള ഒരു വാക്‌സിനും ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്നും ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങളില്‍ 50 ശതമാനം പോലും ഉറപ്പുവരുത്താന്‍ ഇവയ്ക്കായിട്ടില്ലെന്നും ഡബ്ളൂ.എച്ച്‌.ഒ വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.
2021 പകുതി വരെ കൊവിഡ് വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാനാകില്ല. ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ വാക്‌സിനായി കാത്തിരിക്കേണ്ടതുണ്ട്. മൂന്നാംഘട്ട പരീക്ഷണത്തിന് കൂടുതല്‍ സമയമെടുക്കും, കാരണം വാക്‌സിന്‍ എത്രത്തോളം സുരക്ഷിതമാണെന്ന് നാം കാണേണ്ടതുണ്ട്. – ഹാരിസ് കൂട്ടിച്ചേര്‍ത്തു. വിവിധ രാജ്യങ്ങള്‍ വാക്‌സിന്‍ പരീക്ഷണം നടത്തുന്നുണ്ടെങ്കിലും ആരെയും പേരെടുത്ത് ഹാരിസ് പറഞ്ഞിട്ടില്ല. വാക്സിനുകളുടെ ഗുണമേന്മ പരിശോധിക്കാനായി ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ ഒരു റിവ്യു കമ്മിറ്റി രൂപീകരിക്കുമെന്ന് സംഘടനാ മേധാവി ടെഡ്രോസ് അഥാനോം നേരത്തെ പറഞ്ഞിരുന്നു.
ഇതിനിടെ അമേരിക്ക ഒക്ടോബറില്‍ വാക്‌സിന്‍ വിതരണം തുടങ്ങുമെന്ന് അറിയിച്ചിരുന്നു. നവംബറില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഒക്ടോബറില്‍ വാക്സിന്‍ ഇറക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അതേസമയം റഷ്യ വാക്സിന്‍ പുറത്തിറക്കിയെങ്കിലും, ലോകരോഗ്യ സംഘടന അതില്‍ തൃപ്തരല്ല.

Related Articles

Back to top button