IndiaLatest

ഛത്തീസ്ഗഡും മിസോറാമും നാളെ പോളിങ് ബൂത്തിലേക്ക്

“Manju”

ഡല്‍ഹി: മിസോറാമും ഛത്തീസ്ഗഡും നാളെ പോളിങ് ബൂത്തിലേക്ക്. മിസോറാമിലെ മുഴുവന്‍ സീറ്റിലേക്കും ഛത്തീസ്ഗഡിലെ 20 സീറ്റിലേക്കും നാളെ ജനങ്ങള്‍ വിധിയെഴുതും. ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടും ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. ദിവസങ്ങള്‍ നീണ്ടു നിന്ന ശക്തമായ പ്രചാരണമായിരുന്നു ഇകു സംസ്ഥാനങ്ങളിലും നടന്നത്. ഛത്തീസ്ഗഡില്‍ ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഭരണം തിരിച്ചു പിടിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞായിരുന്നു ബിജെപിയുടെ പ്രചാരണം. 90 സീറ്റുകളുള്ള ഛത്തീസ്ഗഡ് നിയമസഭയില്‍ 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.

ആദ്യഘട്ട വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേലിനെതിരെ അനധികൃതമായി പണം കൈപ്പറ്റിയെന്ന ആരോപണവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രംഗത്ത് എത്തിയത് ബിജെപി പ്രചാരണായുധമാക്കി. 17 നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്.

മിസോറാം ഭരിക്കുന്ന മിസോ നാഷണല്‍ ഫ്രണ്ട് ഭരണം ഇത്തവണവും തങ്ങള്‍ക്കൊപ്പമെന്ന് ഉറച്ച്‌ വിശ്വസിക്കുന്നു. സോറം പീപ്പിള്‍സ് മുവ്മെന്റ്, കോണ്‍ഗ്രസ് ബിജെപി എന്നിവരാണ് മത്സരരംഗത്തെ മറ്റുള്ളവര്‍. വിവിധ പാര്‍ട്ടികളെ പ്രതിനിധാനം ചെയ്തും സ്വതന്ത്രരും അടക്കം 174 പേര്‍ ഇത്തവണ പോര്‍മുഖത്തുണ്ട്. മണിപ്പുര്‍ സംഘര്‍ഷവും അഭയാര്‍ഥി പ്രശ്‌നവും മിസോറാമില്‍ രാഷ്‌ട്രീയഗതി നിര്‍ണയിക്കും.

Related Articles

Back to top button