IndiaLatest

ടിവി ആങ്കറെ കൊലപ്പെടുത്തിയ ഭീകരര്‍ കുടുങ്ങി: കശ്‍മീരില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍

“Manju”

കശ്‍മീര്‍: ജമ്മു കശ്മീരില്‍, സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇ ത്വയ്ബ ഭീകരര്‍ കുടുങ്ങിക്കിടക്കുന്നു.
ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍, അവന്തിപൊര മേഖലയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
ജമ്മു കശ്മീര്‍ ഐജി വിജയകുമാര്‍ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കശ്‍മീരിലെ പ്രമുഖ ടിവി താരമായ അമ്രീന്‍ ഭട്ട്, ബുധനാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇവരെ ഭീകരര്‍ വീടിനകത്തു കയറിയാണ് വെടിവെച്ചു കൊന്നത്. അമ്രീന്റെ കൊലപാതകികളെയാണ് സൈന്യം വളഞ്ഞിരിക്കുന്നത് എന്നും ഇന്‍സ്പെക്ടര്‍ ജനറല്‍ വ്യക്തമാക്കി. ഭീകരര്‍ കീഴടങ്ങാന്‍ തയ്യാറാവാതെ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തതിനാല്‍, രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്നു കൊണ്ടിരിക്കുകയാണ്.
ഈ വര്‍ഷം നടക്കുന്ന 51മത്തെ ഏറ്റുമുട്ടലാണ് ഇത്. കഴിഞ്ഞ 50 ഏറ്റുമുട്ടലുകളില്‍, 78 ഭീകരനെ വധിക്കാന്‍ സൈന്യത്തിന് കഴിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരില്‍ 25 പേര്‍ പാകിസ്ഥാനില്‍ പൗരന്മാരാണ്. ഏറ്റുമുട്ടലില്‍, 16 സുരക്ഷാ ഉദ്യോഗസ്ഥരും വീരമൃത്യു വരിച്ചിട്ടുണ്ട്.

Related Articles

Back to top button