IndiaKeralaLatest

സ്റ്റാഫ് നഴ്‌സുമാര്‍ ഇനിമുതല്‍ നഴ്‌സിങ്ങ് ഓഫീസര്‍

“Manju”

Malayalam News - പ്ലസ് ടു സയൻസ് നിർബന്ധം: കേരള ആരോഗ്യവകുപ്പിൽ സ്റ്റാഫ്‌  നഴ്‌സ്‌ നിയമനത്തിനായുള്ള PSC വിജ്ഞാപനത്തിനെതിരെ UNA | UNA agaisnt PSC  notification on staff ...
കൊല്ലം: ആരോഗ്യവകുപ്പിലെ സ്റ്റാഫ് നഴ്‌സുമാരുടെ പേരുമാറ്റത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ മാറ്റങ്ങളുടെ ചുവടുപിടിച്ചാണ് ഇവിടെയും പേരുമാറ്റം നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി സ്റ്റാഫ് നഴ്‌സുമാര്‍ ഇനി നഴ്‌സിങ്ങ് ഓഫിസര്‍മാരാകും. സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് 2) മുതല്‍ നഴ്‌സിങ് ഓഫിസര്‍ വരെയുള്ള തസ്തികകളിലാണ് പേരുമാറ്റം നടപ്പാക്കുന്നത്. ഇത് സംബന്ധിച്ച്‌ ശുപാര്‍ശ ആരോഗ്യവകുപ്പ് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു കൈമാറി. പേരുമാറ്റ ശുപാര്‍ശകള്‍ ഇങ്ങനെ:
സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് 2): നഴ്‌സിങ് ഓഫിസര്‍
സ്റ്റാഫ് നഴ്‌സ് (ഗ്രേഡ് 1): നഴ്‌സിങ് ഓഫിസര്‍ (ഗ്രേഡ് 1)
ഹെഡ് നഴ്‌സ്: സീനിയര്‍ നഴ്‌സിങ് ഓഫിസര്‍
നഴ്‌സിങ് സൂപ്രണ്ട് (ഗ്രേഡ് 2): ഡപ്യൂട്ടി നഴ്‌സിങ് സൂപ്രണ്ട്
നഴ്‌സിങ് സൂപ്രണ്ട് (ഗ്രേഡ് 1): നഴ്‌സിങ് സൂപ്രണ്ട്
നഴ്‌സിങ് ഓഫിസര്‍: ചീഫ് നഴ്‌സിങ് ഓഫിസര്‍
ഇതു സംബന്ധിച്ച്‌ ഗവ. നഴ്‌സസ് അസോസിയേഷന്‍ മന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. വകുപ്പിലെ മറ്റു വിഭാഗങ്ങളും നിവേദനം നല്‍കി കാത്തിരിക്കുകയാണ്.

Related Articles

Back to top button