KeralaLatest

പോപുലര്‍ നിക്ഷേപത്തട്ടിപ്പ്​:അന്വേഷണം ഇഴയുന്നു;​​ ഹൈകോടതി

“Manju”

കൊച്ചി: പത്തനംതിട്ട പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപത്തട്ടിപ്പ്​ കേസിലെ സി.ബി.ഐ അന്വേഷണം ഇഴയുകയാണെന്ന്​ ഹൈകോടതി. രണ്ടും നാലും അഞ്ചും പ്രതികളായ പ്രഭ തോമസ്, ഡോ. റീബ മേരി തോമസ്, ഡോ. റിയ ആന്‍ തോമസ് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന സി.ബി.ഐ ഹരജി തള്ളിയാണ്​ ജസ്​റ്റിസ്​ പി. സോമരാജ​െന്‍റ നിരീക്ഷണം. മൂന്നുമാസമായി മൂന്ന്​ സാക്ഷികളെ മാത്രമാണ് ചോദ്യം ചെയ്​തതെന്ന്​ ​വിലയിരുത്തിയാണ്​ ഉത്തരവ്​.30,000ലേറെ നിക്ഷേപകരില്‍നിന്നായി 1,600 കോടി രൂപയുടെ തട്ടിപ്പ്​ നടത്തിയെന്ന കേസില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികള്‍ക്ക് ജാമ്യം നല്‍കിയത് അന്വേഷണത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സി.ബി.ഐയുടെ ഹരജി. ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥ മതിയായതല്ല.ഇത്​ രാജ്യത്തി​െന്‍റ പലഭാഗത്തായി ശാഖകളുള്ള സ്ഥാപനത്തിലെ ജീവനക്കാരെയും മാനേജര്‍മാരെയും സ്വാധീനിക്കാന്‍ പ്രതികള്‍ക്ക് വഴിയൊരുക്കുമെന്ന്​ സി.ബി​.ഐ ചൂണ്ടിക്കാട്ടി. 2020 നവംബര്‍ 23നാണ്​ കേസില്‍ ​സി.ബി.ഐ അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടത്​.​ ആറുമാസത്തിലേറെ തടവില്‍ കഴിഞ്ഞ ശേഷമാണ് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതെന്നും അന്വേഷണത്തെ ബാധിക്കില്ലെന്ന്​ ഉറപ്പുവരുത്തുന്നവിധം കര്‍ശന ഉപാധികളോടെയാണ് ജാമ്യം നല്‍കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവരെ വീണ്ടും തടവിലാക്കുന്നത് വിചാരണ നടത്താതെ ശിക്ഷിക്കുന്നതിന്​ തുല്യമാകുമെന്ന്​ ചൂണ്ടിക്കാട്ടിയ കോടതി ഹരജി തള്ളി.

Related Articles

Back to top button