KeralaLatest

ശാന്തിഗിരി നന്മ മന്ദിരത്തിൽ ആത്മീയ സംവാദം സംഘടിപ്പിച്ചു

“Manju”

പോത്തൻകോട് : ശാന്തിഗിരി റിസർച്ച് സോണിലെ ശാന്തിഗിരി നന്മ മന്ദിരത്തിൽ ആത്മീയ സംവാദം സംഘടിപ്പിച്ചു. ആശ്രമം അഡ്വൈസറി കമ്മിറ്റി വിദ്യാഭ്യാസ വിഭാഗം രക്ഷാധികാരി ഡോ.ജി.ആർ.കിരൺ ആണ് സംവാദം നയിച്ചത്.
ശാന്തിഗിരി നന്മമന്ദിരത്തിൽ താമസിക്കുന്ന പുതിയ സന്യാസിനിമാരേയും, ബ്രഹ്മചാരിണിമാരേയും ഉൾപ്പെടുത്തിക്കൊണ്ട് ഇന്ററാക്ടീവ് സെഷൻ എന്ന രീതിയിലായിരുന്നു ഡോ.ജി.ആർ.കിരൺ സംവാദം നയിച്ചത്.

ശാന്തിഗിരി ആശ്രമം തിരുവനന്തപുരം റൂറൽ ഏരിയ
പരിധിയിലുള്ള ശാന്തിഗിരി ഗുരുമഹിമകുട്ടികൾ,
അവരുടെ രക്ഷാകർത്താക്കൾ, പുതിയതായി ഗുരുധർമ്മപ്രകാശസഭയിലേക്ക് പ്രവേശിച്ച സന്യാസിനിമാരുടേയും ,ബ്രഹ്മചാരിണിമാരുടേയും ,ബ്രഹ്മചാരിമാരുടേയും രക്ഷകർത്താക്കൾ എന്നിവർ സംവാദത്തിൽ സംബന്ധിച്ചു.
ഫോട്ടോ ക്യാപ്ഷൻ : ശാന്തിഗിരി നന്മ മന്ദിരത്തിൽനടന്ന ആത്മീയ സംവാദത്തിൽ ഡോ.ജി.ആർ.കിരൺ സംസാരിക്കുന്നു.

Related Articles

Back to top button