KeralaLatest

പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ബി​ജെ​പി

“Manju”

ശ്രീജ.എസ്‌

ക​ണ്ണൂ​ര്‍: ത​ല​ശേ​രി​യി​ലെ സ്ഥാ​നാ​ര്‍​ഥി​യു​ടെ പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രേ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കാ​നൊ​രു​ങ്ങി ബി​ജെ​പി. കണ്ണൂര്‍ ജില്ലാ അധ്യക്ഷനാണ് സ്ഥാനാര്‍ത്ഥിയായ എന്‍. ഹരിദാസ്. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി നദ്ദയുടെ ഒപ്പ് രേഖപ്പെടുത്തിയ ഫോം ‘എ’ ഹാജരാക്കാന്‍ കഴിയാത്തതിനാലാണ് ഹരിദാസിന്റെ പത്രിക തള്ളിയത്.

ബി.ജെ.പിക്ക് കണ്ണൂരില്‍ ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലമാണ് തലശ്ശേരി. ഇന്നലെ എന്‍.ഡി.എ ഡമ്മി സ്ഥാനാര്‍ത്ഥി ലതീഷിന്റെ പത്രികയും തള്ളിയിരുന്നു. ഇതോടെ തലശ്ശേരിയില്‍ ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥിയില്ല. തലശ്ശേരിയില്‍ എ.എന്‍ ഷംസീറാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. എം. പി അരവിന്ദാക്ഷനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

ഗു​രു​വാ​യൂ​രി​ലും ബി​ജെ​പി​ക്ക് ഇ​ത്ത​വ​ണ സ്ഥാ​നാ​ര്‍​ഥി​യി​ല്ല. അ​ഡ്വ. നി​വേ​ദി​ത​യു​ടെ പ​ത്രി​ക​യാ​ണ് ത​ള്ളി​യ​ത്. ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്റെ ഒ​പ്പി​ല്ലാ​ത്ത​താ​ണ് പ​ത്രി​ക ത​ള്ളാ​ന്‍ കാ​ര​ണം. ഇ​വി​ടെ​യും ബി​ജെ​പി​ക്ക് ഡ​മ്മി സ്ഥാ​നാ​ര്‍​ഥി​യി​ല്ല.

Related Articles

Back to top button