IndiaLatest

രാജ്യസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27ന്

“Manju”

56 രാജ്യസഭാ സീറ്റുകളിലേക്കുള്ള 15 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, ബീഹാർ, പശ്ചിമബംഗാള്‍, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, കർണാടക, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡിഷ, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രാജ്യസഭാ സീറ്റുകളിലേക്കാണ് ഫെബ്രുവരി 27ന് തെരഞ്ഞെടുപ്പ് നടക്കുക.

ഫെബ്രുവരി 15ന് നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിനുള്ള തീയതി അവസാനിക്കും. 13 സംസ്ഥാനങ്ങളിലെ 50 രാജ്യസഭാംഗങ്ങളുടെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കുകയാണ്. ഏപ്രില്‍ മൂന്നിന് രണ്ടു സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് അംഗങ്ങള്‍ വിരമിക്കുകയും ചെയ്യും. ഇതേ തുടർന്ന് ഒഴിവ് വരുന്ന സീറ്റുകളിലേക്കാണ് ഫെബ്രുവരി 27ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 9 മുതല്‍ വൈകിട്ട് നാലുമണി വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക.

Related Articles

Back to top button