IndiaLatest

ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് സുരക്ഷ: ഉത്തരവ് കൈമാറി

“Manju”

 

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാചുമതല സി.ആര്‍.പി.എഫിന് നല്‍കിക്കൊണ്ടുള്ള ഉത്തരവ് കേന്ദ്രആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കൈമാറി. Z+ സുരക്ഷയ്ക്ക് സിആർപിഎഫിനെ ഉപയോഗിക്കണമെന്നാണ് ഉത്തരവിൽ നിർദ്ദേശം. സുരക്ഷാക്രമീകരണം തീരുമാനിക്കാൻ നാളെ രാജ്ഭവനിൽ യോഗം ചേരും

ഗവർണർക്കെതിരായ  പ്രതിഷേധങ്ങൾക്ക് പിന്നാലെ ശനിയാഴ്ചയാണ് രാജ്ഭവന്റെ സുരക്ഷാ ചുമതല സിആർപിഎഫിന് കേന്ദ്രസർക്കാർ കൈമാറിയത്. കൊല്ലം നിലമേലിലെ എസ്എഫ്‌ഐ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിയുമായും ആഭ്യന്തരമന്ത്രിയുമായും ഗവർണർ ആശയവിനിമയം നടത്തി. ഇതിന് പിന്നാലെയാണ് സിആർപിഎഫ് സംഘം ഗവർണറുടെ സുരക്ഷയ്ക്ക് എത്തിയത്.

കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവർണർക്കും രാജ്ഭവനും പുതുതായി ഏർപ്പെടുത്തിയത്. എസ്പിജി സുരക്ഷക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സുരക്ഷാ പരിരക്ഷയാണ് Z പ്ലസ്. ഈ സുരക്ഷാ സംവിധാനത്തിൽ സിആർപിഎഫ് കമാൻഡോകൾക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടും.

 

Related Articles

Back to top button