KeralaLatest

‘അൻപോട് കണ്‍മണി’ വീടിന്റെ താക്കോല്‍ദാനം സുരേഷ് ഗോപി നിര്‍വഹിച്ചു

“Manju”

ഷൂട്ടിങ്ങിനായി കെട്ടിയ വീട് ഇനി അർഹതപ്പെട്ടവർക്ക്; 'അൻപോട് കൺമണി' വീടിന്റെ  താക്കോൽദാനം സുരേഷ് ഗോപി നിർവഹിച്ചു – News18 മലയാളം

മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി സിനിമാ ചിത്രീകരണത്തിന് വേണ്ടി പുതിയ ഒരു വീട് നിർമ്മിക്കുകയും, ചിത്രീകരണത്തിനു ശേഷം അർഹതപ്പെട്ട ഒരു കുടുംബത്തിന് ആ വീട് കൈമാറിതോടെ തലശ്ശേരിയില്‍ പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചു.

ക്രീയേറ്റീവ് ഫിഷിന്റെബാനറില്‍ വിപിൻ പവിത്രൻ നിർമ്മിച്ച്‌ ലിജു തോമസ് സംവിധാനം ചെയ്യുന്ന, ‘അൻപോട് കണ്‍മണിഎന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരിയില്‍ പൂർത്തിയായതിനു ശേഷം, ആ വീടിന്റെ താക്കോല്‍ദാന കർമ്മം സുരേഷ് ഗോപി നിർവഹിച്ചു.

സാധാരണ കോടികള്‍ ചെലവിട്ട് സെറ്റ് വർക്ക്‌ ചെയ്യുന്നതിന് പകരം, വീടില്ലാത്ത ഒരു കുടുംബത്തിന് പുതിയൊരു വീട് നിർമ്മിച്ച്‌ അവിടെ വെച്ച്‌ ഷൂട്ടിങ് നടത്തുകയും, ശേഷം ആ വീട് കൈമാറുകയും ചെയ്തതോടെ മലയാള സിനിമയില്‍ പുതിയൊരു പ്രവണതയ്ക്ക് തുടക്കമിടുകയാണ്, ‘അൻപോട് കണ്‍മണിഎന്ന ചിത്രം.

തുടക്കത്തില്‍ വീടിന്റെ സെറ്റിടാൻ തീരുമാനിച്ചെങ്കിലും ചിത്രീകരണത്തിനു ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിർമിക്കാനുള്ള തീരുമാനത്തില്‍ ഞങ്ങള്‍ എത്തിച്ചേർന്നത്. പിന്നോക്കവസ്ഥയിലുള്ള ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീട് എന്ന് സ്വപ്നം സാക്ഷാത്കരിക്കാൻ ക്രിയേറ്റീവ് ഫിഷിന് സാധിച്ചു,” നിർമ്മാതാവ് വിപിൻ പവിത്രൻ പറഞ്ഞു.

അർജുൻ അശോകൻ, അനഘ നാരായണൻ, ജോണി ആന്റണി, അല്‍ത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാല പാർവതി, സംവിധായകൻ മൃദുല്‍ നായർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സരിൻ രവീന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

സംഗീതംസാമുവല്‍ എബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസനൂപ് ദിനേശ്, എഡിറ്റർസുനില്‍ എസ്. പിള്ളൈ, പ്രൊഡക്ഷൻ കണ്‍ട്രോളർജിതേഷ് അഞ്ചുമന, മേക്കപ്പ്നരസിംഹ സ്വാമി, ആർട്ട്‌ ഡയറക്ടർ ബാബു പിള്ളൈ,
കോസ്റ്റും ഡിസൈനർ ലിജി പ്രേമൻ, കഥഅനീഷ് കൊടുവള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർപ്രദീപ് പ്രഭാകർ, പ്രൊഡക്ഷൻ മാനേജർസ്ജോബി ജോണ്‍, കല്ലാർ അനില്‍, അസോസിയേറ്റ് ഡയറക്ടർപ്രിജിൻ ജസി, ശ്രീകുമാർ സേതു; അസിസ്റ്റന്റ് ഡയറക്ടർസ്ഷിഖില്‍ ഗൗരി, സഞ്ജന ജെ. രാമൻ, ഗോപികൃഷ്ണൻ, ശരത് വി.ടി., സ്റ്റില്‍സ്ബിജിത്ത് ധർമ്മടം, പി.ആർ.. –.എസ്. ദിനേശ്.

 

Related Articles

Back to top button