IndiaLatest

ആര്‍.ടി.പി.സി.ആര്‍​ പരിശോധനക്ക്​ പുതിയ ഉപകരണവുമായി ഐ.ഐ.ടി പ്രൊഫസര്‍

“Manju”

മുംബൈ: ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം ലഭ്യമാക്കുന്ന ഉപകരണവുമായി ബോംബെ ഐ.ഐ.ടി പ്രൊഫസര്‍ മനോജ്​ ഗോപാലകൃഷ്​ണന്‍.  ഇലക്​ട്രിക്കല്‍ എന്‍ജിനീയറിങ്​ വിഭാഗം അധ്യാപകനായ ഇദ്ദേഹം’ ടേപസ്​ട്രി’ എന്ന ഉപകരണമാണ്​ കോവിഡ് പരിശോധനക്കായി തയാറാക്കിയത്​.

സഹപ്രവര്‍ത്തകനായ അജിത് രാജ്‌വാഡെ അടക്കം പത്തോളം പേരുടെ സഹായത്തോടെയാണ് അല്‍ഗോരിതം അടിസ്​ഥാനമാക്കിയുള്ള​ ഈ ഉപകരണം മനോജ് തയാറാക്കിയത്​. നാല്​ മണിക്കൂറിനുള്ളില്‍ പരിശോധന ഫലം ലഭിക്കുമെന്നതും 250 രൂപയോളം മാത്രമാണ് ചെലവെന്നതും ഇതിന്റെ പ്രത്യേകതയാണ്​. കഴിഞ്ഞ മാര്‍ച്ച്‌​ മുതലാണ് ഇദ്ദേഹം ഇതിന്റെ പരീക്ഷണം ആരംഭിച്ചത്. ഒരുപാട്​ പേരില്‍നിന്ന്​ എടുക്കുന്ന സാമ്പിളുകള്‍ വ്യത്യസ്​ത പൂളുകളില്‍ ഉള്‍പ്പെടുത്തി ഒരുമിച്ച്‌​ പരിശോധിക്കുന്ന രീതിയാണിത്​.

ഇതുവഴി സാമ്പിളുകള്‍ പരിശോധിക്കാനുള്ള സമയവും ചെലവ് 50-85 ശതമാനം കുറക്കാനും കഴിയുമെന്ന്​ ഗോപാലകൃഷ്ണന്‍ പറയുന്നു. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വാണിജ്യേതര ഉപയോഗത്തിനായി ടേപസ്​ട്രിക്ക്​​ അനുമതി നല്‍കിയിട്ടുണ്ട്​. 8000 ത്തോളം പേരില്‍ നിന്നാണ്​ പരീക്ഷണ ഘട്ടത്തില്‍ സാമ്പിളുകള്‍ ശേഖരിച്ചത്​. ഗോപാലകൃഷ്​ണന്​ കീഴില്‍ ബംഗളൂരു ആസ്​ഥാനമായുള്ള അല്‍ഗോരിത്​മിക്​ ബയോളജിക്​സ്​ സ്​ഥാപനാമണ്​ ഈ ഉപകരണം പുറത്തിറക്കുന്നത്​. കാമ്പസുകളും സ്​ഥാപനങ്ങളും ഈ ഉപകരണം വാങ്ങാനെത്തുന്നുണ്ട് .

Related Articles

Back to top button