LatestThiruvananthapuram

തൃശൂർ ഏരിയയില്‍ സാംസ്‌കാരിക സംഗമം നടന്നു

“Manju”

പൂജിതപീഠം സമർപ്പണം വാർഷിക ആഘോഷങ്ങൾക്ക് മുന്നോടിയായി ശാന്തിഗിരി ആശ്രമം, തങ്ങാലൂര്‍ ബ്രാഞ്ചാശ്രമത്തിൽ വ്യാഴാഴ്ച (01-02-2024) വൈകുന്നേരം 4 മണിക്ക് നടന്ന സാംസ്കാരിക സംഗമത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി.

സാംസ്കാരിക സംഘടനകളുടെ പ്രാധാന്യത്തെക്കുറിച്ച് സ്വാമി പറഞ്ഞു. വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം മാതൃ മണ്ഡലം, ശാന്തിമഹിമ, ഗുരുമഹിമ, ഗുരുകാന്തി എന്നീ സംഘടനകൾ ഗുരു നമുക്ക് തന്നിരിക്കുന്നത് ഒരു വീട്ടിൽത്തന്നെയുള്ള എല്ലാവർക്കും പ്രവർത്തിക്കുന്നതിനുള്ള അവസരമായിട്ടാണെന്നും സംഘടനാപ്രവർത്തകർ എപ്പോഴും വിനയം സൂക്ഷിക്കണം. ഭാര്യ ഭർത്താവിനോടും ഭർത്താവ് ഭാര്യയോടും മക്കൾ അച്ഛനമ്മമാരോടും എങ്ങനെയാണ് പെരുമാറേണ്ടതെന്ന രീതി വീട്ടിൽ വളർത്തിയെടുക്കാൻ സംഘടനാ പ്രവർത്തനത്തിലൂടെ കഴിയണമെന്നും സ്വാമി അഭിപ്രായപ്പെട്ടു.

ഏരിയ ചീഫ് ജനനി കല്‍പന ജ്ഞാനതപസ്വിനി അധ്യക്ഷത വഹിച്ചു. ജനനി ആദിത്യ ജ്ഞാനതപസ്വിനി, സ്വാമി മുക്തചിത്തൻ ജ്ഞാനതപസ്വി എന്നിവർ മഹനീയ സാന്നിധ്യമായിരുന്നു. പി സി കൃഷ്ണദാസ് സ്വാഗതവും സി എസ്. രാജൻ കൃതജ്ഞതയും ആശംസിച്ചു. കെ.ശശികുമാർ കെ കെ സുഭാഷിണി, എ ആദർശ്,  കെ അമൃത എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

Related Articles

Back to top button