KeralaLatest

ഷോപ്പിങ്‌ സൈറ്റുകളുടെ പേരില്‍ വ്യാജവെബ് സൈറ്റുകള്‍ ഉണ്ടാക്കി തട്ടിപ്പ്

“Manju”

ശ്രീജ.എസ്

 

കോഴിക്കോട്: ‘പതിനയ്യായിരം രൂപയുടെ സ്മാര്‍ട്ട് ഫോണുകള്‍ മൂവായിരം രൂപയ്ക്ക്, പതിനായിരം രൂപ വിലയുള്ള ബ്രാന്‍ഡഡ് വാച്ചുകള്‍ രണ്ടായിരം രൂപയ്ക്ക് തുടങ്ങിയ പരസ്യങ്ങള്‍ വ്യാജ വെബ്സൈറ്റുകള്‍ വഴി പ്രചരിപ്പിച്ച്‌ സൈബര്‍ തട്ടിപ്പ് വ്യാപകമായി തുടരുന്നു. സോഷ്യല്‍ മീഡിയവഴി രാജ്യത്തെ മുന്‍നിര ഷോപ്പിങ് സൈറ്റുകളുടെ വ്യാജപതിപ്പിറക്കിയാണ് തട്ടിപ്പ് നടത്തുന്നത്.

നിരവധിയാളുകളാണ് ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട് ജില്ലയില്‍ സൈബര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച്‌ പരാതി പറയുന്നതെന്ന് പോലീസ് വ്യക്തമാക്കി. പ്രമുഖ ഷോപ്പിങ് സൈറ്റുകളായ ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിവയുടെ വ്യാജസൈറ്റുകള്‍ നിര്‍മിച്ചാണ് കൂടുതലായും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്നത്. ഇതിനു പുറമെ വിശ്വാസ്യതയില്ലാത്ത തട്ടിക്കൂട്ട് ഷോപ്പിങ്‌ സൈറ്റുകള്‍ വഴി വമ്പന്‍ ഓഫര്‍ വാഗ്ദാനം നല്‍കി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച്‌ പണം തട്ടുന്നവരും ഇപ്പോള്‍ സജീവമാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള ചതി കുഴികളില്‍ വീഴുന്നത് സൂക്ഷിക്കണമെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Back to top button