IndiaLatest

ഭാരത് അരി അടുത്തയാഴ്ച മുതല്‍ വിപണിയില്‍

“Manju”

ന്യൂഡല്‍ഹി: കുതിച്ചുയരുന്ന വിലക്കയറ്റത്തിനിടയിലും രാജ്യത്തെ സാധാരണക്കാർക്ക് സഹായഹസ്തവുമായി കേന്ദ്രസർക്കാർ. ഭാരത് എന്ന ബ്രാൻഡില്‍ പുറത്തിറക്കുന്ന അരി അടുത്തയാഴ്ചയോടെയാണ് വിപണിയില്‍ എത്തുക. ഇതോടെ, കിലോയ്ക്ക് 29 രൂപ നിരക്കില്‍ അരി ലഭ്യമാകും. നിലവിലുള്ള അരിയുടെ സ്റ്റോക്ക് കണക്കുകള്‍ അറിയിക്കാൻ വ്യാപാരികള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. വിലക്കയറ്റം, മറിച്ചു വില്‍പ്പന എന്നിവ നിയന്ത്രിക്കുന്നതിനായാണ് സ്റ്റോക്കുകളെ കുറിച്ചുള്ള കണക്കുകള്‍ നല്‍കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അടുത്ത ആഴ്ച മുതല്‍ 5, 10 കിലോ പാക്കറ്റുകളിലായാണ് അരി എത്തുക. നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമർസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നീ സഹകരണ സ്ഥാപനങ്ങളിലൂടെയും, കോമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വഴിയും ഭാരത് അരി ലഭ്യമാകുന്നതാണ്. ആദ്യ ഘട്ടത്തില്‍ ചില്ലറ വിപണിയില്‍ വില്‍ക്കാനായി 5 ലക്ഷം ടണ്‍ അരി കേന്ദ്രം അനുവദിച്ചിട്ടുണ്ട്. അതേസമയം, എല്ലാ വെള്ളിയാഴ്ചകളിലും അരിയുടെ സ്റ്റോക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ https://evegoils.nic.in/rice/login.html എന്ന വെബ്സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

Related Articles

Back to top button