IndiaLatest

അമിത ലോഡുമായി പോകുന്ന ലോറികള്‍ക്കെതിരെ നടപടി

“Manju”

പാറശാല: അമിത ലോഡുമായി സഞ്ചരിക്കുന്ന ലോറികള്‍ക്കെതിരെ കര്‍ശന നടപടിയുമായി തമിഴ്‌നാട് പൊലീസ്. ലോറികളുടെ ശേഷിയില്‍   കൂടുതല്‍ ലോഡ ്‌ചെയ്യുന്ന ടണ്ണിനു വന്‍ തുക പിഴ ചുമത്തി തുടങ്ങി. മെറ്റല്‍, പാറപ്പൊടി അടക്കം നിര്‍മാണ സാധനങ്ങളുമായി ചട്ടങ്ങള്‍ ലംഘി ച്ച് അമിത വേഗത്തില്‍ അലക്ഷ്യ സഞ്ചാരം നടത്തുന്ന ടിപ്പര്‍ ലോറികള്‍ സൃഷ്ടിക്കുന്ന അപകടം കന്യാകുമാരി ജില്ലയില്‍ പതിവായതോടെ ആണ്   പൊലീസ്, മോട്ടര്‍ വാഹന വകുപ്പിന്റെ കര്‍ശന നടപടി.

ജനുവരി ആദ്യവാരം മുതല്‍ ഇരുപതാം തീയതി വരെ മാത്രം തക്കല, മാര്‍ത്താണ്ഡം മേഖലയില്‍ അമിത വേഗത്തില്‍ എത്തിയ ടിപ്പര്‍ ലോറികള്‍   ഇടിച്ച് അഞ്ചു പേര്‍ മരിച്ചിട്ടുണ്ട്. ഒരാഴ്ച മുന്‍പ് തക്കല ചിത്തിരംകോടിനു സമീപം വീട്ടമ്മ ലോറി ഇടിച്ച് മരിച്ചതില്‍ പ്രതിഷേധിച്ച് നാട്ടു കാര്‍ റോഡ് വരെ ഉപരോധിച്ചിരുന്നു. അമിത ലോഡ് കയറ്റുന്നതായി സംശയമുള്ള ലോറികളെ പടന്താലൂമ്മുട് ചെക്‌പോസ്റ്റില്‍ തടഞ്ഞ് പരിശോധന നടത്തിയ ശേഷമേ കടത്തി വിടുന്നുള്ളൂ. വാഹന ശേഷിയില്‍ കൂടുതല്‍ കണ്ടെത്തിയാല്‍ ഇരുപതിനായിരം രൂപയും അധികം കണ്ടെത്തിയ ഒരു ടണ്ണിനു രണ്ടായിരം രൂപ വീതം ആണ്പിഴ തുക. പതിനെട്ട് ടണ്‍ ശേഷിയുള്ള പത്ത് ടയര്‍ ടിപ്പര്‍ ലോറികളില്‍ ഇരുപത്തഞ്ച് ടണ്ണും മുപ്പത്തിമൂന്നു ടണ്‍ ശേഷി യുള്ള പതിനാറു ടയര്‍ വാഹനങ്ങളില്‍ നാല്‍പ്പത്തിയഞ്ച് ടണ്‍ വരെയും ലോഡ് കയറ്റുന്നു. പരിശോധന കര്‍ശനമായതോടെ   ലോഡിന്റെ അളവ് കുറഞ്ഞത് നഷ്ടം സൃഷ്ടിക്കും എന്നാണ് ്‌ലോറി ഉടമസ്ഥരുടെ വിശദീകരണം. തിരുനെല്‍വേലി മുതല്‍ തിരുവനന്തപുരം വരെ ദിവസം മൂന്ന് ട്രിപ്പു വരെ സര്‍വീസ് നടത്തുന്നുണ്ട്.

ലോറികളില്‍ ആകെയുള്ളത് ഒരു ഡ്രൈവര്‍ മാത്രം. വലിയ ഭാര വാഹനങ്ങളില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണം എന്നാണ് ചട്ടമെങ്കിലും ഒരു ഡ്രൈവര്‍ തന്നെ വേണ്ടത്ര വിശ്രമം ഇല്ലാതെ വാഹനം ഒാടിക്കുന്നതാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം.

 

Related Articles

Back to top button