KeralaLatest

വടകര ഏരിയയുടെ സാംസ്കാരിക സംഗമം നടന്നു

“Manju”

വടകര : പൂജിതപീഠം സമർപ്പണം വാർഷിക ആഘോഷങ്ങൾക്ക് മുന്നോടിയായി ശാന്തിഗിരി ആശ്രമം, വടകര ബ്രാഞ്ചില്‍ വെച്ച് ഞായറാഴ്ച (4-02-2024) വൈകുന്നേരം 5.30 ന് നടന്ന സാംസ്കാരിക സംഗമത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി.

സംഘടനയിൽ പ്രവർത്തിക്കുന്നവർ എല്ലാവരെയും ഒരുപോലെ കാണണമെന്നും സ്നേഹസ്വഭാവം എല്ലാ തലങ്ങളിലും നിലനിറുത്തണം. പരസ്പരം ബഹുമാനിക്കണം. ഞാൻ എന്ന ഭാവം എല്ലാ സംഘടന പ്രവർത്തകരും മാറ്റി പരസ്പര സ്നേഹത്തോടെ സംഘടനയിലൂടെ പ്രവർത്തിച്ച് എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുപോകാന്‍ കഴിയണമെന്നും സ്വാമി പറഞ്ഞു.

ഏരിയ ഹെഡ് സ്വാമി അർച്ചിത് ജ്ഞാനതപസ്വി അധ്യക്ഷത വഹിച്ചു. രാജൻ മാസ്റ്റർ സ്വാഗതവും ടി യു പ്രശാന്ത് കൃതഞ്ജതയും പറഞ്ഞു. എം പി പ്രകാശൻ, വി പി രാജന്‍, വി പി ശ്രീധരൻ, റോഷ്‌ന സജീവൻ എന്നിവര്‍ സന്നിഹിതരായിരുന്നു. ദിനേശൻ മാസ്റ്റർ റിപ്പോർട്ട്‌ അവതരിപ്പിച്ചു.

Related Articles

Back to top button