IndiaLatest

ഡല്‍ഹി ഐ.ഐ.ടി. പാഠ്യപദ്ധതി പരിഷ്കരിക്കുന്നു

“Manju”

ന്യൂഡല്‍ഹി: പത്തുവര്‍ഷത്തിനുശേഷം ഡല്‍ഹി ഐ..ടി. എല്ലാ കോഴ്സുകളുടെയും പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ തീരുമാനിച്ചതായി ഡയറക്ടര്‍ രംഗന്‍ ബാനര്‍ജി. കരിക്കുലം അവലോകനത്തിനായി പ്രത്യേകസമിതി രൂപവത്കരിച്ചിട്ടുണ്ട്. അടുത്തവര്‍ഷംമുതല്‍ പുതിയ കരിക്കുലം അടിസ്ഥാനമാക്കിയാണ് അധ്യയനവര്‍ഷം ചിട്ടപ്പെടുത്തുക. വിഷയത്തില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവരുമായി കൂടിയാലോചനകളും നടത്തുന്നുണ്ട്.

ഇക്കാലത്ത് ക്ലാസ് റൂം അധ്യാപനത്തില്‍മാത്രം ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയില്ലെന്ന് ബാനര്‍ജി പറഞ്ഞു. ഗവേഷണസാധ്യതകള്‍ വര്‍ധിപ്പിക്കണം. യഥാര്‍ഥ ജീവിതസാഹചര്യങ്ങളെ നേരിടാന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കണം.വിവിധ വിഷയങ്ങളില്‍ 54,000 വിദ്യാര്‍ഥികള്‍ ഡല്‍ഹി ഐ..ടി.യില്‍നിന്ന് ബിരുദം നേടിയിട്ടുണ്ട്. എന്‍ജിനിയറിങ് സ്ഥാപനങ്ങള്‍ എന്ന നിലയില്‍നിന്ന് സമ്പൂര്‍ണ സര്‍വകലാശാലകളായി ഐഐടികള്‍ മാറിയതായും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button