KannurKeralaLatest

സ്വാമി ചൈതന്യ ജ്ഞാനതപസ്വി ‘വരയിടം’ ചിത്രപ്രദര്‍ശനം സന്ദര്‍ശിച്ചു.

“Manju”

കതിരൂര്‍ (തലശ്ശേരി) : വരയിടം ചിത്രപ്രദർശനം ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ തപസ്വിയും തലശ്ശേരി ഏരിയ ഇന്‍ചാര്‍ജ് സ്വാമി ആത്മബോധ ജ്ഞാന തപസ്വിയും സന്ദര്‍ശിച്ചു. കതിരൂര്‍ പഞ്ചായത്ത് ആര്‍ട്ട് ഗാലറിയിലാണ് കുരുന്ന് ചിത്രകാരന്മാരും ചിത്രകാരികളും തങ്ങളുടെ ഭാവനയില്‍ വിരിയിച്ച 520 ല്‍ പരം രചനകളടങ്ങിയ വരയിടം ചിത്രപ്രദര്‍ശനം നടത്തുന്നത്. ആറ് ദിവസം നീണ്ടു നില്‍ക്കുന്നതാണ് ചിത്രപ്രദര്‍ശനം. കൂത്തുപറമ്പ് വരയിടം ചിത്രകല വിദ്യാർത്ഥികളായ 22 പേരാണ് 520 ചിത്രങ്ങൾ ഒരുക്കിയത്. പാള പ്ലേറ്റിൽ ഒരുക്കിയ ചിത്രങ്ങളും മണ്ണ് കൊണ്ട് ഒരുക്കിയ ചിത്രങ്ങളും കൗതുകം ഉണർത്തുന്ന കാഴ്ചയാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്. പ്രശസ്ത ചിത്രകാരൻ ഷൈജു കെ മാലൂർ ആണ് പ്രദർശനം ഒരുക്കിയിരിക്കുന്നത് . പ്രകൃതിയില്‍ ലയിക്കുന്ന വസ്തുക്കളായ മണ്ണ്, ചെളി, കമുകിന്‍ പാള തുടങ്ങിയവയാണ് കുട്ടികള്‍ വരിടത്തില്‍ ചിത്രത്തിന് കാന്‍വാസായി എടുത്തത്. കുട്ടികളുടെ ഭാവനയെ ദീപ്തമാക്കുന്നതാണ് രചനകള്‍. അക്രലിക്, മണ്ണ് എന്നിവയോടൊപ്പം പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന പുതിയ നിറങ്ങളും വര്‍ണ്ണങ്ങളും രചനയ്ക്ക് ഉപയോഗിക്കുന്നു. ഗായകന്‍ തേജസ് ആണ് വരയിടം ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. കഥാകൃത്ത് കെ.ടി. ബൈജുരാജ് അദ്ധ്യക്ഷനായിരുന്നു, ക്യൂറേറ്റര്‍ ഷൈജു കെ. മാലൂര്‍, കെ.കെ. ലതിക, പി.വി. ഗോപിനാഥ്, കെ.എം. ശിവകൃഷ്ണന്‍, ഷെഹര്‍ ബിന്‍ എന്നിവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുത്തു. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് പ്രദര്‍ശനം. നാലാമത് പ്രദര്‍ശനമാണ് കതിരൂര്‍ ആര്‍ട്ട് ഗാലറിയിലേത്.

Related Articles

Back to top button