IndiaLatest

ഗോവയില്‍ ‘സീ സര്‍വൈവല്‍ സെന്റര്‍’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

“Manju”

പനാജി: ഒരു ദിവസത്തെ സന്ദർശനത്തിനായി ഗോവയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗോവയില്‍ ‘സീ സർവൈവല്‍ സെന്റർ’ ഉദ്ഘാടനം ചെയ്തു. ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ കടലില്‍ അകപ്പെട്ടു പോവുകയാണെങ്കില്‍ അതിനെ അതിജീവിക്കുന്നതിനായി പരിശീലനം നല്‍കുക എന്നതാണ് സീ സർവൈവല്‍ സെന്ററിന്റെ പ്രഥമ ലക്ഷ്യം. പ്രതിവർഷം 10,000 മുതല്‍ 15,000 പേർക്ക് വരെ പരിശീലനം നല്‍കും.

പ്രതികൂല സാഹചര്യങ്ങളിലും പ്രളയം പോലുള്ള ദുരന്തങ്ങളിലും സ്വയം രക്ഷനേടാൻ യുവാക്കളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഈ മാസം ആറ് മുതല്‍ ഒന്‍പത് വരെ നടക്കുന്ന എനർജി വീക്ക് 2024 സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി ഗോവയിലെത്തിയത്. വിവിധ രാജ്യങ്ങളിലെ എണ്ണ, വാതക കമ്പനികളിലെ സിഇഒമാരുമായും വിദഗ്ധരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

വിവിധ രാജ്യങ്ങളില്‍ നിന്നും 17 ഊർജ മന്ത്രിമാർ സമ്മേളനത്തില്‍ പങ്കെടുക്കും. ഗോവയില്‍ നടക്കുന്ന പൊതുപരിപാടിയില്‍ 1,330 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. വികസിത് ഭാരത്, വികസിത് ഗോവ തുടങ്ങിയ പരിപാടികളിലും പ്രധാനമന്ത്രി പങ്കെടുക്കും.

Related Articles

Back to top button