IndiaLatest

കേരള സര്‍ക്കാരിന്റെ ഡല്‍ഹി സമരം ഇന്ന്

“Manju”

ന്യൂഡല്‍ഹി: കേരളത്തോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണക്കെതിരെ ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ഇന്ന്. ഡല്‍ഹിയിലെ കേരള ഹൗസിനു സമീപത്ത് ജന്തർ മന്തറില്‍ രാവിലെ 11ന് ആരംഭിക്കുന്ന പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎല്‍എമാർ എന്നിവരെല്ലാം അണിനിരക്കും.

ഡിഎംകെ, ആർജെഡി, നാഷനല്‍ കോണ്‍ഫറൻസ്, ജെഎംഎം, എൻസിപി, ആംആദ്മി പാർട്ടി തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും പങ്കെടുക്കും.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അടക്കമുള്ള മുഖ്യമന്ത്രിമാരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തില്‍ ഉറപ്പില്ല. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പരിപാടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, യുഡിഎഫ് വിട്ടു നില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കില്ല.

Related Articles

Back to top button