IndiaLatest

പതിനഞ്ചു മാസമായി ശമ്പളമില്ല; ജീവിക്കാനായി ഓട്ടോ ഓടിച്ച്‌ സര്‍ക്കാര്‍ ഡോക്ടര്‍

“Manju”

ശ്രീജ.എസ്

ബംഗളൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചികിത്സയ്ക്കായി ആവശ്യത്തിന് ഡോക്ടര്‍മാരില്ലാഞ്ഞിട്ടും കര്‍ണാടകയില്‍ 53കാരനായ ഡോക്ടര്‍ ഉപജീവനത്തിനായി വഴി കണ്ടെത്തുന്നത് ഓട്ടോറിക്ഷ ഓടിച്ച്‌. കഴിഞ്ഞ പതിനഞ്ചുമാസമായി ശമ്പളം തടഞ്ഞുവച്ചതോടെയാണ് സര്‍ക്കാര്‍ ഡോക്ടര്‍ക്ക് ഓട്ടോറിക്ഷ ഓടിച്ച്‌ വരുമാനം കണ്ടെത്തേണ്ടി വന്നത്. കഴിഞ്ഞ 24 വര്‍ഷമായി ബെല്ലാരിയിലെ ആരോഗ്യകുടുംബ ക്ഷേമവിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു ഡോക്ടര്‍ രവീന്ദ്രനാഥ്. എന്നാല്‍ തന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം ഐഎഎസ് ഉദ്യോഗസ്ഥരാണെന്നാണ് ഡോക്ടര്‍ പറയുന്നത്.

2018ല്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ പോസ്റ്റിങുമായി ബന്ധപ്പെട്ട സഹായിക്കാന്‍ കഴിയാതെ വന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇത് അദ്ദേഹം ഓട്ടോറിക്ഷയില്‍ പരസ്യപ്പെടുത്തിയിട്ടുമുണ്ട്.
പിന്നീട് ചുമതലയേറ്റ ജില്ലാ പഞ്ചായത്ത് സിഇഒയും തന്നെ ഉപദ്രവിക്കല്‍ തുടര്‍ന്നതായും ഡോക്ടര്‍ പറയുന്നു. ഓഫീസില്‍ ഒരു സാങ്കേതികപിശക് കണ്ടെത്തിയിരുന്നു. അത് തന്റെ തെറ്റല്ലെന്ന് തെളിയിച്ചെങ്കിലും ജൂണ്‍ ആറിന് തന്നെ ആരോഗ്യവകുപ്പ് സസ്പെന്റ് ചെയ്തു.

തുടര്‍ന്ന് കര്‍ണാടക അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി നല്‍കി. ഒക്ടോബറില്‍ സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവിട്ടു. തുടര്‍ന്ന് കല്‍ബുര്‍ഗിയിലെ ജനറല്‍ ആശുപത്രിയിലേക്ക് സ്ഥലംമാറ്റി ഉത്തരവിട്ടു. എന്നാല്‍ ആരോഗ്യവകുപ്പ് തന്നെ നിയമിച്ചത് താലൂക്ക ആശുപത്രിയിലാണ്. വര്‍ഷങ്ങളായി ഗ്രാമീണമേഖലയില്‍ സേവനം അനുഷ്ഠിച്ച തനിക്ക് ബെല്ലാരിയിലെ സേവനത്തിന് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് അദ്ദേഹം പറയുന്നു.

Related Articles

Back to top button