KeralaLatestThiruvananthapuram

കരിപ്പൂർ വിമാനാപകടം, അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: കോഴിക്കോട് കരിപ്പൂര്‍ വിമാനാപകടത്തില്‍ അടിയന്തര രക്ഷാ നടപടികള്‍ കെെക്കാളളന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

ഐ.ജി യുടെ നേതൃത്വത്തിലുള്ള പൊലീസ് സന്നാഹവും രണ്ട് ജില്ലകളിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീമും
രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുണ്ട്. ആവശ്യമായ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാക്കണമെന്നും ദുരന്തനിവാരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അദ്ദേഹം തൃശൂരില്‍ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്

Related Articles

Back to top button