IndiaKeralaLatest

കഴക്കൂട്ടത്ത് കടകംപള്ളി മത്സരിക്കും

“Manju”

തിരുവനന്തപുരം : കഴക്കൂട്ടം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കടകംപള്ളി സുരേന്ദ്രന്‍ മത്സരിക്കും.കേരളത്തിലെ സഹകരണവും ടൂറിസവും ദേവസ്വവും വകുപ്പ് മന്ത്രിയാണ് സി.പി..എം നേതാവായ കടകംപള്ളി സുരേന്ദ്രന്‍. നിലവില്‍ സി.പി.(എം) സംസ്ഥാന കമ്മിറ്റി അംഗമാണ്. 2007 -2016 വരെ സി.പി..എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ് പ്രവര്‍ത്തിച്ചിരുന്നു. തലസ്ഥാന ജില്ലയിലെ ഇടതുപക്ഷ സമരസംഘടന പ്രവര്‍ത്തനത്തിലും പുരോഗമന സാംസ്‌കാരിക ഇടങ്ങളിലും കഴിഞ്ഞ 30 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്നു.

തലസ്ഥാന ജില്ലയിലെ ഇടതുപക്ഷ സമരസംഘടന പ്രവര്‍ത്തനത്തിലും പുരോഗമന സാംസ്‌കാരിക ഇടങ്ങളിലും കഴിഞ്ഞ 40 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി പ്രദേശത്ത് സി.കെ.കൃഷ്ണന്‍കുട്ടിയുടെയും ഭഗവതികുട്ടിയുടെയും മകനായി 1952 ഡിസംബര്‍ മാസം 12ന് ജനനം. ശംഭുവട്ടം ലോവര്‍ പ്രൈമറി സ്‌കൂള്‍, മാധവപുരം അപ്പര്‍ പ്രൈമറി സ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍, എസ്.എന്‍ കോളേജ് ചെമ്ബഴന്തി, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
സുലേഖയാണ് ഭാര്യ. അരുണ്‍ സുരേന്ദ്രന്‍, അനൂപ് സുരേന്ദ്രന്‍ എന്നിവര്‍ മക്കളും സ്മൃതി ശ്രീകുമാര്‍, ഗീതു എന്നിവര്‍ മരുമക്കളുമാണ്. ഈഥന്‍ ചെറുമകനാണ്.

Related Articles

Back to top button