KeralaLatest

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്

“Manju”

കേരള സർക്കാർ സ്ഥാപനമായ കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലെൻസ് (KASE) തിരുവനന്തപുരം ടെക്‌നോപാർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ടൂൺസ് അനിമേഷൻ സ്റ്റുഡിയോയുമായി ചേർന്ന് ടെക്‌നോപാർക്കിലെ ടൂൺസ് അനിമേഷൻ സ്റ്റുഡിയോയിൽ വെച്ചു നടത്തപ്പെടുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സർട്ടിഫിക്കറ്റ് ഇൻ ഗ്രാഫിക് ഡിസൈനിങ് (ഫൗണ്ടേഷൻ), സർട്ടിഫിക്കറ്റ് ഇൻ മോഷൻ ഗ്രാഫിക്‌സ് കോഴ്‌സുകളിലേക്ക് താത്പര്യമുള്ള അപേക്ഷാർഥികൾ (18 വയസ് തികഞ്ഞിരിക്കണം) യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ആധാർകാർഡ്, ബാങ്ക് അക്കൗണ്ട് കോപ്പി എന്നിവ സഹിതം ജില്ലാ നൈപുണ്യ വികസന കാര്യാലയം, പാപ്പനംകോട്, തിരുവനന്തപുരം ഓഫീസിൽ നേരിട്ടോ https://forms.gle/vdxkhkL Woo3wGjWd8 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗൂഗിൾ ഫോം മുഖേനയോ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 7994446923, 0471-4342555. വെബ്‌സൈറ്റ്: www.toonzacademy.com.

Related Articles

Back to top button