KeralaLatest

പൂജിത പീഠ സമര്‍പ്പണം: ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ച് സാംസ്‌കാരിക സംഗമം നടന്നു

“Manju”

കൊട്ടാരക്കര: ഞാനെന്ന ഭാവം ഉപേക്ഷിച്ച് പൂര്‍ണ്ണ സമര്‍പ്പണത്തോടെ സംഘടനാ പ്രവര്‍ത്തനം നടത്തുന്നതിന് ഊന്നല്‍ നല്‍കണമെന്ന് ശന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി അഭിപ്രായപ്പെട്ടു. ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചില്‍ നടന്ന (11-02-24) സാംസ്‌കാരിക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു
സ്വാമി.

സംഘടാ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമവും ഊര്‍ജിതവുമാക്കണമെന്നും സ്വാമി പറഞ്ഞു. ചടങ്ങില്‍ സ്വാമി ജ്യോതിചന്ദ്രന്‍ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. കാട്ടാരക്കര ബ്രാഞ്ച് ആശ്രമം ഹെഡ് സ്വാമി മംഗളാനന്ദന്‍ ജ്ഞാനതപസ്വി ചടങ്ങില്‍ സന്നിഹിതരായി.

ബ്രാഞ്ച് ആശ്രമം കോഡിനേഷന്‍ കമ്മിറ്റിക്ക് മെമ്പര്‍ രമണന്‍ കെ, ശാന്തിഗിരി വിശ്വ സാംസ്‌കാരിക നവോത്ഥാന കേന്ദ്രം സജിത്ത് കുമാര്‍, മാതൃമണ്ഡലം ശ്രീകുമാരീ സെന്‍, ഗുരുമഹിമ മുക്തസുരേഷ്, ശാന്തിമഹിമ ശാന്തിമിത്രന്‍, ശ്രീകുമാര്‍ ടി.എസ് തുടങ്ങിയവര്‍ സംസാരിച്ചു.

സാംസ്‌കാരിക സംഗമത്തില്‍ വച്ച് ആദ്യകാല വിശ്വസാംസ്‌കാരിക നവോതത്ഥാന കേന്ദ്രം പ്രവര്‍ത്തകരെ ആദരിച്ചു .ആശ്രമം കോഡിനേഷന്‍, മോണിറ്ററിംഗ്, കൊട്ടാരക്കര ഏരിയ, മാതൃമണ്ഡലം, ശാന്തി മഹിമ, ഗുരുമഹിമ എന്നീ ഏരീയ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 200 ഓളം പേര്‍ സാംസ്‌കാരിക സംഗമത്തില്‍ പങ്കെടുത്തു.

Related Articles

Back to top button