KeralaLatest

ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജില്‍ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം ഇന്ന്

“Manju”

ശാന്തിഗിരി: വിദ്യാര്‍ത്ഥികളിലെ നൂതനാശയങ്ങളെ നാടിന്റെ വികസനത്തിന് ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ നടത്തുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം ബോധവത്ക്കരണ ക്ലാസ് സിദ്ധ മെഡിക്കല്‍ കോളേജില്‍ ഇന്ന് (13/02/24) നടക്കും. ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ സിദ്ധ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. സൗന്ദരരാജന്‍ അധ്യക്ഷത വഹിക്കും. വൈ ഐ പി തിരുവനന്തപുരം സീനിയര്‍ പ്രോഗ്രാം എക്‌സിക്യുട്ടീവ് അഭിജിത്ത് രജ്ഞിത്ത് ബോധവത്ക്കരണ ക്ലാസ് നയിക്കും. ചടങ്ങില്‍ സിദ്ധ മെഡിക്കല്‍ കോളേജ് പ്രൊഫ. എന്‍ ഷീജ, വി. രജഞിത തുടങ്ങിയവര്‍ സംസാരിക്കും.

എട്ടാം ക്ലാസ് മുതലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും 35 വയസ്സില്‍ താഴെയുള്ള ഗവേഷണ വിദ്യാര്‍ത്ഥികള്‍ വരെയുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ഇതില്‍ പങ്കെടുക്കാം. 20 മേഖലകളിലെ പ്രശ്‌നപരിഹാരങ്ങള്‍ക്കുള്ള ആശയങ്ങളാണ് ബോധവത്ക്കരണ ക്ലാസില്‍ അവതിരിപ്പിക്കുക. നൂതന ആശയത്തെ വികസിപ്പിച്ച് ഫലപ്രാപ്തിയിലെത്തിക്കുന്നതിനുള്ള മെന്ററിങ്ങും ലഭിക്കും. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ തന്നെ സമാനതകളില്ലാത്ത ഇന്നൊവേഷന്‍ പദ്ധതിയാണ് യങ് ഇന്നോവേറ്റര്‍സ് പ്രോഗ്രാം.

Related Articles

Back to top button