IndiaKeralaLatest

ഡോ. കെ. ആര്‍. എസ്. നായര്‍ക്ക് ‘ഇന്റര്‍ഫെയ്ത്ത് ലീഡര്‍ഷിപ്പ് അവാർഡ്’.

“Manju”

തിരുവനന്തപുരം : ന്യൂയോർക്ക് ആസ്ഥാനമായ വേൾഡ് യോഗാ കമ്മ്യൂണിറ്റി നൽകുന്ന ഇന്റർഫെയ്ത്ത് ലീഡര്‍ഷിപ്പ് അവാർഡിന് ഡോ. കെ. ആര്‍. എസ്. നായര്‍ അര്‍ഹനായി. ഒരു ഡസനിലേറെ പുസ്തകങ്ങളിലൂടെ ഇന്ത്യൻ ആത്മീയതയും മൂല്യങ്ങളും ലോകമാകെ പ്രചരിപ്പിക്കുക വഴി ലോക സമാധാനവും ശാന്തിയും പോഷിപ്പിക്കാൻ നൽകിയ സംഭാവനകളെ ആദരിച്ചു കൊണ്ട് വേൾഡ് യോഗ കമ്മ്യൂണിറ്റിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അദ്ദേഹത്തിന് വിശ്വശാന്തി പത്മം‘ (Lotus of World Peace) എന്ന ബഹുമതിയും സമ്മാനിച്ചു. തിരുവനന്തപുരത്ത് ഇക്കഴിഞ്ഞ 10, 11 തീയതികളിൽ നടന്ന, വിവിധ ലോകരാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത, ‘ലോക സമാധാന ഉച്ചകോടി 2024′ ആയിരുന്നു പുരസ്ക്കാരവേദി. വേൾഡ് യോഗ കമ്മ്യൂണിറ്റിയുടെ ഗ്ലോബൽ ചെയർമാനും സ്ഥാപക സി. . ഓയുമായ സംപൂജ്യ ഡോ. ദിലീപ്ജി മഹാരാജിൽ നിന്നാണ് ഡോ. നായര്‍ അവാർഡും മെഡലും ബഹുമതിപത്രവും സ്വീകരിച്ചത്.

താമര അടയാളമായ ശാന്തിഗിരിയിലെ ലോകഗുരുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുക വഴി ലോക ശാന്തിയുടെ താമരഎന്ന കീര്‍ത്തിമുദ്ര, ഐക്യരാഷ്ട്ര സംഘടനയുടെ സമാധാന ദൌത്യങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ആഗോള യോഗ കമ്മ്യൂണിറ്റിയിൽ നിന്നു നേടാൻ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യം ഡോ. നായര്‍ പങ്കുവച്ചു.

Related Articles

Back to top button