Latest

ശ്രീലങ്കൻ നാവികസേനയ്‌ക്ക് ഇന്ത്യയുടെ സഹായം

“Manju”

കൊളംബോ: സൈനിക രംഗത്ത് ഇന്ത്യയുടെ സഹായം തേടി ശ്രീലങ്ക. സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്ന ഡോക്കുകളുടെ നിർമ്മാണത്തിനാണ് ശ്രീലങ്കൻ നാവിക സേന ഇന്ത്യയുടെ സാങ്കേതിക സഹായം ആവശ്യപ്പെട്ടത്. ദ്വീപുരാജ്യത്തിനായി ഡോക് നിർമ്മാണ ത്തിന് ഗോവ കപ്പൽനിർമ്മാണശാല കരാർ ഒപ്പിട്ടു.

ഇന്ത്യൻ മഹാസമുദ്രത്താൽ ചുറ്റപ്പെട്ട ശ്രീലങ്കയുടെ പ്രതിരോധത്തിന് നാവികസേന നിർണ്ണായകമാണ്. എല്ലാ അതിരുകളിലും കപ്പലുകളും ബോട്ടുകളും ഉപയോഗിക്കേണ്ടതിനാൽ നിരന്തരം അറ്റകുറ്റപ്പണികളും നടത്തേണ്ടിവരുന്നു. വിശാലമായ കപ്പൽനിർമ്മാണ ശാലകളില്ലാത്തതിനാൽ എല്ലാത്തിനും വിദേശരാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്.

അറ്റകുറ്റപ്പണികൾക്ക് സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്ന ഡോക്കുകൾ അനിവാര്യമാണ്. വലിയ കപ്പലുകൾ തീരത്തേക്ക് അടുക്കാത്തതാണ് ഡോക്കുകൾ അനിവാര്യമായതെന്നും കൊളംബോ നാവികസേന പറഞ്ഞു.

ശ്രീലങ്കൻ നാവികസേനയ്‌ക്കായി ആദ്യ ഡോക് ട്രിങ്കോമാലി മേഖലയിൽ രണ്ടര വർഷ ത്തിനകം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം. ശ്രീലങ്കൻ കപ്പലുകളും നാവികസേനാ യുദ്ധ കപ്പലുകളും അറ്റകുറ്റപ്പണി നടത്താൻ ഏറെ ഉപകാരപ്പെടുന്ന തരത്തിലാകും ഡോക് നിർമ്മാണം ഗോവയിൽ പൂർത്തിയാക്കുക. നിലവിൽ ശ്രീലങ്കയിലെ ഡോക്കുകൾക്ക് 350 ടൺ ഭാരം വഹിക്കാൻ മാത്രമേ ശേഷിയുള്ളു. നിലവിലെ വലിയ കപ്പലുകളുടെ അറ്റകുറ്റപ്പണി കൾക്കായി വിദേശരാജ്യങ്ങളുടെ സ്വകാര്യ കമ്പനികളുടെ സഹായം ലഭിക്കാനുള്ള കാലതാമസവും പണച്ചിലവുമാണ് ഇന്ത്യയെ സമീപിക്കാൻ കാരണമെന്നും നാവികസേന അറിയിച്ചു.

ശ്രീലങ്കയ്‌ക്കായി പ്രതിരോധ രംഗത്ത് നിരന്തരം സഹായം ചെയ്യുന്ന ഇന്ത്യ 20ദശലക്ഷം അമേരിക്കൻ ഡോളർ ചിലവ് വരുന്ന നിർമ്മാണമാണ് ആരംഭിക്കുന്നത്. ഡോക് നിർമ്മാണം പൂർത്തിയായാൽ വാർഷികമായി അറ്റകുറ്റപ്പണികൾക്കായി ചിലവിടുന്ന 600 കോടി രൂപയാണ് ലാഭിക്കാനാവുക.

Related Articles

Back to top button