IndiaLatest

മഥുരയില്‍ മദ്യത്തിന്റെയും ഇറച്ചിയുടെയും വില്‍പ്പന നിരോധിച്ച്‌ യോഗി ആദിത്യനാഥ്

“Manju”

ലക്‌നൗ : മഥുരയില്‍ മദ്യത്തിന്റെയും ഇറച്ചിയുടെയും വില്‍പ്പന നിരോധിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇറച്ചി, മദ്യ വില്‍പ്പന വ്യാപാരികള്‍ക്ക് ഉപജീവനത്തിനായുള്ള എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മാഷ്ടമിയോട് അനുബന്ധിച്ച്‌ സംഘടിപ്പിച്ച കൃഷ്‌ണോത്സവത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യം, ഇറച്ചി വില്‍പ്പന നടത്തുന്നവര്‍ ഇനി മുതല്‍ പാല്‍ വില്‍പ്പന നടത്തണമെന്നാണ് നിര്‍ദ്ദേശിക്കാനുള്ളത്. ഇത് മഥുരയെ സമൃദ്ധമാക്കും. ഇതിലൂടെ രാജ്യത്തെ പാലുത്പാദന കേന്ദ്രമായി മഥുര മാറുമെന്നും യോഗി പറഞ്ഞു.

ആധുനിക സാങ്കേതിക വിദ്യയെ നമ്മുടെ സംസ്‌കാരവുമായും, ആത്മീത പാരമ്പര്യവുമായും ബന്ധിപ്പിച്ചുകൊണ്ടാകും മഥുരയുടെ വികസനം സാദ്ധ്യമാക്കുകയെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. രാജ്യത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയെ യോഗി ആദിത്യനാഥ് പ്രശംസിച്ചു.

Related Articles

Back to top button