InternationalLatest

നീന്തല്‍ക്കുളത്തിലെ അദ്ഭുതതാരം; നൂറാം വയസ്സിലും ലോകചാമ്പ്യന്‍ഷിപ്പ് മത്സര രംഗത്ത്

“Manju”

ദോഹ: നീന്തല്‍കുളത്തിലെ അദ്ഭുത താരം അസ്‌കരി 100 ാം വയസ്സില്‍ മത്സരിക്കാനെത്തി. ്ഇറാനിയന്‍ നീന്തല്‍ താരം താഗി അസ്‌കരിയാണ്  ഈ പ്രായത്തിലും മത്സരിക്കുന്നത് .  ദോഹയില്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനെത്തിയ ഏറ്റവും പ്രായം കൂടിയ നീന്തല്‍ താരം. 1951-ല്‍ നടന്നആദ്യ ഏഷ്യന്‍ ഗെയിംസിലെ വെള്ളി, വെങ്കല മെഡല്‍ ജേതാവായ അസ്‌കരി, 73 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനെത്തുന്നു എന്നതുതന്നെ കൗതുകം നിറയ്ക്കുന്നുണ്ട്.

കൗമരകാലം മുതല്‍ ഇക്കാലം വരെ നീന്തല്‍ ഒരു ഹരമാണെന്നാണ് അസ്‌കരി പറയുന്നത്. 1951 മുതല്‍ ഇതുവരെ ആ ഉത്സാഹത്തില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല. പെര്‍ഫോമന്‍സ് മാത്രമാണ് -അസ്‌കരി പറയുന്നു. 41-ാം വയസ്സില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് സ്വര്‍ണ മെഡല്‍ നേടിയാണ് കായികരംഗത്തോട് വിട പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച ദോഹയില്‍ അസ്‌കരിയുടെ നീന്തല്‍ പ്രദര്‍ശനമുണ്ടായിരുന്നു. ഏഷ്യന്‍ ഗെയിംസിലും ദേശീയ ഗെയിംസിലും നിരവധി മെഡലുകള്‍ നേടിയിട്ടുണ്ട് അദ്ദേഹം. ദോഹയില്‍ ഇപ്പോള്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനു ശേഷം ലോക അക്വാറ്റിക്‌സ്മാസ്റ്റേഴ്‌സ് ചാമ്പ്യന്‍ഷിപ്പി ല്‍ മത്സരിക്കാനെത്തിയതാണ് അദ്ദേഹം. 25 വയസ്സിനു മുകളിലുള്ള കാറ്റഗറിയിലെ മത്സരാര്‍ഥിയാണദ്ദേഹം

 

Related Articles

Back to top button