KeralaLatest

ഞായറാഴ്ച തിരിച്ചെത്തി. കര്‍ണാടകയില്‍ കര്‍ഫ്യു ഇല്ല

“Manju”

 

ബംഗലൂരു : കര്‍ണാടകയിലുടനീളം രണ്ടുമാസത്തിനുശേഷം ആദ്യമായി ഞായറാഴ്ച കര്‍ഫ്യു ഏര്‍പ്പെടുത്തിയില്ല. വൈകിട്ട് 7 മുതല്‍ രാവിലെ 7 മണിവരെ നിലവില്‍ ദിവസേന ഏര്‍പ്പെടുത്തിയ കര്‍ഫ്യു മാത്രം പ്രാബല്യത്തില്‍ ഉണ്ടാകൂ. സംസ്ഥാനത്തിലെ ജനങ്ങളുടെ താത്പര്യങ്ങള്‍ കണക്കിലേടുത്താണ് ഇങ്ങനെയൊരു തീരുമാനമെന്ന് ബി .എസ്.യദൂരപ്പ.ഓഫീസില്‍ നിന്നുമുളള പ്രസ്താവനയില്‍ അറിയിച്ചു. മെയ് 19 ന് ആരംഭിച്ച നാലാം ഘട്ടം ലോക്ക്ഡൗണിന്‍റെ തുടക്കത്തില്‍ ‘ജനത കര്‍ഫ്യു’ മാതൃകയിലുളള ഒരു ദിവസം മുഴുവനുളള സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഞായറാഴ്ചകളില്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

Related Articles

Back to top button