KeralaLatest

സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും

“Manju”

സിന്ധുമോള്‍ ആര്‍

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലും കോളേജുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നാളെ മുതല്‍ ആരംഭിക്കും . സ്കൂളുകളില്‍ വിക്ടേഴ്സ് ചാനല്‍ വഴിയും കോളേജുകളില്‍ വിവിധ ആപ്പുകള്‍ ഉപയോഗിച്ചും ക്ലാസുകള്‍ നടത്തും.

സ്കൂളുകള്‍ തുറക്കുന്നതുവരെ അദ്ധ്യാപകര്‍ സ്കൂളില്‍ എത്തേണ്ടെന്നാണ് നിര്‍ദ്ദേശം. ടി.വിയോ മൊബൈലോ ഇല്ലാത്ത കുട്ടികള്‍ക്ക് പഠനം മുടങ്ങാതിരിക്കാനുള്ള നടപടികള്‍ പ്രധാനാദ്ധ്യപകന്‍ സ്വീകരിക്കണം. കോളേജുകളില്‍ സൂം അടക്കം വിവിധ മീറ്റിംഗ് ആപ്ലിക്കേഷനുകള്‍ വഴിയായിരിക്കും ക്ലാസുകള്‍ നടക്കുക.

അതാത് ജില്ലകളിലെ അദ്ധ്യാപകര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ കോളേജുകളിലെത്താനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഈ മാസം അവസാനം വരെ തുടരാനാണ് സാദ്ധ്യത.

ലോക്ക്ഡൗണിനിടയിലും എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ആത്മവിശ്വാസവുമായാണ് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നത്. സ്കൂളുകളില്‍ ഓരോ ക്ലാസിനും പ്രത്യക സമയക്രമം നിശ്ചയിച്ച്‌ വിക്ടേഴ്സ് ചാനലിലൂടെ പഠനം നടക്കും. സമയക്രമം ഇന്ന് പുറത്തിറക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചിരിക്കുന്ന സ്കൂള്‍ ക്ലാസുകള്‍ യൂട്യൂബില്‍ നിന്ന് കാണോനോ ഡൗണ്‍ലോഡ് ചെയ്യാനോ സൗകര്യം ഏര്‍പ്പെടുത്തും.

Related Articles

Back to top button