എടപ്പാളിൽ 6 പേർക്ക് കോവിഡ് പോസിറ്റീവ്
മലപ്പുറം: എടപ്പാൾ അയിലക്കാട് വാർഡ് 18 ലെ സ്വദേശിയായ ആശാ പ്രവർത്തക (43), അവരുടെ ഭർത്താവും (48) മകനും (20). കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച തുയ്യം സ്വദേശിയുമായി സമ്പർക്കത്തിലുള്ള തുയ്യം വാർഡ് 19 ലെ സ്വദേശികളായ രണ്ട് പേർ (48, 42) എടപ്പാൾ പഴയ ബ്ലോക്ക് വാർഡ് 8 ലെ സ്വദേശിയായ വീട്ടമ്മ (23) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയുകയും ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.
എന്തെങ്കിലും ചെറിയ രോഗലക്ഷണമായാൽ പോലും ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറെ അറിയിക്കുക ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. എടപ്പാളിലെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടിട്ടു മാത്രമേ വീടിനു പുറത്തിറങ്ങാവൂ.
മെഡിക്കൽ ഓഫീസർ എടപ്പാൾ : 9790105604
ഹെൽത്ത് ഇൻസ്പെക്ടർ എടപ്പാൾ : 9946565659
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ : 9446767382