LatestThiruvananthapuram

സ്വരാജ് ട്രോഫി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

“Manju”

തിരുവനന്തപുരം: 2022-23 വര്‍ഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്. കൊല്ലം ജില്ലാ പഞ്ചായത്ത് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജില്ലാ പഞ്ചായത്തായി തിരഞ്ഞെടുക്കപ്പെട്ടു.

കാസര്‍കോട് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്താണ് ഒന്നാംസ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത്. അതേസമയം, മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള പുരസ്‌കാരം കാസര്‍കോട് ജില്ലയിലെ നീലേശ്വരം, മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ്, കോട്ടയം ജില്ലയിലെ വൈക്കം എന്നീ ബ്ലോക്ക് പഞ്ചായത്തുകൾ ചേർന്ന് പങ്കിട്ടു.

ഏറ്റവും മികച്ച മുന്‍സിപ്പാലിറ്റിയായി തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റിക്കാണ് രണ്ടാം സ്ഥാനം. കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയ്ക്കാണ് മൂന്നാം സ്ഥാനം. മികച്ച മുന്‍സിപ്പല്‍ കോര്‍പ്പറേഷനായി തിരഞ്ഞെടുക്കപ്പെട്ടത് തിരുവനന്തപുരം കോര്‍പ്പറേഷനാണ്.

ഒന്നാംസ്ഥാനം നേടുന്നവർക്ക് 50 ലക്ഷം രൂപയും സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും ലഭിക്കും. രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 40 ലക്ഷവും മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 30 ലക്ഷവുമാണ് പുസ്‌കാരത്തുക. പുരസ്‌കാരങ്ങള്‍ ഫെബ്രുവരി 19-ന് കൊട്ടാരക്കര ജൂബിലി ഹാളില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും.

Related Articles

Back to top button