KeralaLatest

ഇടുക്കി ഹൈറേഞ്ച് മേഘലകളിൽ വ്യാജ കള്ള് വ്യാപകം ആകുന്നു

“Manju”

എസ്.ജയപ്രകാശ്  ഇടുക്കി

നെടുംകണ്ടം . ഉടുംബൻ ചോല റെയ്ഞ്ചിലെ വിവിത ഷാപ്പുകളിൽ നിന്നും കള്ളുകുടിച്ച നിരവതി പേർക്ക് തലവേദന , വയറുവേദന , വയറൊഴിിച്ചിൽ, ചർദ്ദി തുടങ്ങി ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് 25 ഓളം ആളുകൾ വിവിധ ആശൂപത്രികളിൽ ചികിൽസ തേടി. എന്നാൽ നാണക്കേട് ഭയന്ന് പലരും വിവരം മറച്ചുവക്കുന്നു. ഉടുംമ്പൻ ചോല റെയ്ഞ്ചിന്റെ കീഴിൽ ദിനം പ്രതി 1000 കണക്കിന് ലിറ്റർ കള്ളാണ് വിൽപന നടത്തുന്നത്. എന്നാൽ ഈ മേഘലകളിൽ ഇത്രയും കള്ള് ഉത്പാദിപ്പിക്കുന്നില്ല എന്നതാണ് വസ്തുത. പാലക്കാട്ടുനിന്നും എത്തുന്ന രാസ പതാർത്ഥങ്ങൾ ചേർത്ത കള്ളാണ് ഇവിടെ വിൽപന നടത്തുന്നതെന്ന് പരാതി ഉയർന്നിട്ടുണ്ട്. പല ഷാപ്പുകളും വേണ്ടത്ര ശുചിത്വം പാലിക്കാതെയാണ് പ്രവർത്തിക്കുന്നതു്. എക്സൈസിന്റെ പരിശോധന വേണ്ട വിധം നടക്കുന്നില്ല എന്നും പരാതി ഉയർന്നിട്ടുണ്ട്.

Related Articles

Back to top button