International

പ്രവാസികളെ കരയിപ്പിച്ച് ഉള്ളി വില; വിഭവങ്ങള്‍ക്ക് രുചി പോരെന്ന് മലയാളികള്‍

ഇന്ത്യന്‍ സവാള കിട്ടാനില്ല

“Manju”

ദുബായ്: ഇന്ത്യന്‍ സവാള കിട്ടാനില്ലാത്തതിനാല്‍ പ്രവാസികള്‍ വലയുന്നു. ഇന്ത്യയില്‍ നിന്നുള്ളത് മാത്രമല്ല പാകിസ്ഥാനിലെ ഉള്ളി പോലും കിട്ടുന്നില്ലെന്നാണ് പ്രവാസികള്‍ പരാതി പറയുന്നത്. ആകെ ലഭ്യമാകുന്നത് തുര്‍ക്കിയില്‍ നിന്നുള്ള ഉള്ളിയാണ്. ഇതിനോട് മുഖം തിരിക്കുകയാണ് മലയാളികള്‍. രുചിവ്യത്യാസവും ഉയര്‍ന്നവിലയുമാണ് ഈ അതൃപ്തിക്ക് കാരണം.

നിലവില്‍ സവാളയ്ക്ക് 6 -12 ദിര്‍ഹമാണ് വില, അതായത് 135 -270 രൂപ. നേരത്തെ രണ്ട് രൂപയ്ക്ക് കിട്ടിക്കൊണ്ടിരുന്ന സവാളയ്ക്കാണ് ഇപ്പോള്‍ തീവില ആയിരിക്കുന്നത്. ഇന്ത്യന്‍ സവാള കിട്ടാനില്ലാത്തതിനാല്‍ കേരള റെസ്റ്റോറന്റുകളും പ്രതിസന്ധിയിലാണ്. വിഭവങ്ങള്‍ക്ക് രുചിയില്ലെന്നാണ് കസ്റ്റമേഴ്‌സിന്റെ പരാതി. സവാള ഇല്ലെന്ന മറുപടി പറഞ്ഞ് മടുത്തെന്നാണ് റസ്റ്റോറന്റ് ഉടമകള്‍ പറയുന്നത്. ആഗോളതലത്തില്‍ ഉള്ളിവില ഉയര്‍ന്നതാണ് ദുബായിലും വില ഉയരാന്‍ കാരണം.

ഇറാന്‍, തുര്‍ക്കി സവാളയ്ക്ക് വില കൂടുതലായതിനാല്‍ തുര്‍ക്ക്‌മെനിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഉള്ളി എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ത്യന്‍ സവാളയുടെ കയറ്റുമതിക്ക് നിയന്ത്രണമുള്ളതിനാല്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടാതെ വഴിയില്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

 

Related Articles

Back to top button