KeralaLatest

റാന്നിയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം

“Manju”

റാന്നി ഐത്തലയിൽ സ്കൂൾ ബസ് മറിഞ്ഞു. ഐത്തല ബഥനി സ്കൂൾ ബസാണ് മറിഞ്ഞത്. അപകടത്തിൽ ഒരു കുട്ടിക്കും ജീവനക്കാരിക്കും പരുക്കേറ്റു. കുട്ടിയുടെ താടിയെല്ലിനാണ് പരുക്ക്. കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് സംഭവം. രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകട സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നു. അപകടം നേരിൽക്കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

Related Articles

Back to top button