KeralaLatest

ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

“Manju”

 

വെഞ്ഞാറമ്മൂട് : ബൈക്കപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാട്ടു പുതുശ്ശേരി വെള്ളച്ചാലിൽ ഷെരീഫ് നസീമ ദമ്പതികളുടെ മകൻ ബിലാൽ (19) മരിച്ചു.

ചാവർകോഡ് സി.എച്ച്.എം.എം കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ബിലാൽ.

കഴിഞ്ഞ ഞായറാഴ്ച രാത്രി തോട്ടയ്ക്കാട്ട് പാലത്തിന് സമീപം ബിലാൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്കിൽ നിന്നും തെറിച്ച് റോഡിൽ വീണ് തലയ്ക്ക് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സിച്ചു വരികയായിരുന്നു. ഇന്നലെ രാവിലെയാണ് മരണം സഭവിച്ചത്. സഹോദരി ബിസ്മിയ.

Related Articles

Back to top button