IndiaLatest

ഭബാനിപുരില്‍ പോളിംഗ് മന്ദഗതിയില്‍

“Manju”

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് ഇന്ന് വിധിയെഴുത്ത്. മമത മത്സരിക്കുന്ന ഭബാനിപുര്‍ അടക്കം മൂന്ന് മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. തൃണമുല്‍ കോണ്‍ഗ്രസിന്റെ ശക്തകേന്ദ്രമാണ് ഭബാനിപുരില്‍ മന്ദഗതിയിലാണ് പോളിംഗ്. രാവിലെ 9 മണിവരെ ഇവിടെ 7.57% പോളിംഗ് ആണ് നടന്നിരിക്കുന്നത്. സാംസെര്‍ഗഞ്ചില്‍ 16.31 ശതമാനവും ജംഗിപുറില്‍ 17.51 ശതമാനവും പോളിംഗ് ഈ സമയത്തിനുള്ളില്‍ രേഖപ്പെടുത്തി.
ബി.ജെ.പിയിലെ പ്രിയങ്ക തിബ്രെവാള്‍ ‘ആണ് മമതയുടെ മുഖ്യ എതിരാളി. തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കൃത്രിമത്വം നടത്തുമെന്നും ബൂത്തുകള്‍ പിടിച്ചെടുത്തുവെന്നും ഇവര്‍ ആരോപിച്ചു. തൃണമൂല്‍ എം.എല്‍.എ മദന്‍ മിത്ര 72ാം വാര്‍ഡിലെ മനഃപൂര്‍വ്വം വോട്ടിംഗ് മെഷിന്‍ കേടാക്കിയെന്നും ഇവര്‍ പറയുന്നു. 2011ലും 2016ലും മമത വിജയിച്ച മണ്ഡലമാണിത്
ഉപതിരഞ്ഞെടുപ്പില്‍ മമതയ്‌ക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. സി.പി.എം ടിക്കറ്റില്‍ ശ്രിജീബ് ബിശ്വാസ് ആണ് മത്സരിക്കുന്നത്.

Related Articles

Back to top button