KeralaLatest

‘ഇനി പരീക്ഷപ്പേടി വേണ്ട’ പരീക്ഷയെ അഭിമുഖീകരിക്കാന്‍ ഉണര്‍വ് പകര്‍ന്ന് ഗുരുമഹിമ

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ഗുരുമഹിമയുടെ ആഭിമുഖ്യത്തിൽ ‘എക്സാം ഫിയർ’ എന്ന വിഷയത്തെ ആസ്പദമാക്കി  ഫെബ്രുവരി 19, 20 തീയതികളിലായി പ്രത്യേക ബോധവത്ക്കരണ ക്ലാസ് നടന്നു. ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഹെഡ് സ്വാമി ഗുരുനന്ദ് ജ്ഞാന തപസ്വിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെ അഭിമുഖീകരിക്കാന്‍ പുത്തന്‍ ഉണര്‍വ് പകര്‍ന്ന് സംസാരിച്ചത്. നമ്മൾ ഫലത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാതെ പ്രക്രിയക്ക് കൂടുതൽ ശ്രദ്ധ കൊടുക്കണമെന്നും, ഒരു ചെറിയ നെഗറ്റീവ് ചിന്ത കൊണ്ട് നമ്മൾ ചെയ്തു വെച്ച കാര്യങ്ങളെല്ലാം നഷ്ടപ്പെട്ടു പോകാൻ സാധ്യതയുണ്ടാകുമെന്നും,  പുസ്തകത്തിലെ കാര്യങ്ങൾ കാണാതെ പഠിക്കുന്നതിനു പകരം ആ വിഷയത്തിന്റെ ആഴത്തിലുള്ള അർത്ഥം മനസ്സിലാക്കി മറ്റു വിഷയങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് വിഷ്വലൈസ് ചെയ്തുകൊണ്ട് പഠിക്കാൻ ശ്രമിക്കണമെന്നും സ്വാമി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

ശാന്തിഗിരി വിദ്യാഭവൻ സീനിയര്‍ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കായിട്ടാണ് ഫെബ്രുവരി 19, 20 തീയതികളില്‍ ക്ലാസ് നടന്നത്.  സി.ബി.എസ്.ഇ.യുടെയും കേരള സിലബസിലേയും പരീക്ഷകള്‍ 21, 22 തീയതികളില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടും, വാര്‍ഷിക പരീക്ഷകള്‍ അടുത്തുവരുന്നതുമായ സാഹചര്യം കണക്കിലെടുത്താണ് ശാന്തിഗിരി ഗുരുമഹിമ കുട്ടികളുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ബോധവത്ക്കരണ ക്ലാസ് നടത്തിയത്.

Related Articles

Back to top button