IndiaLatest

പ്രധാനമന്ത്രിക്ക് എഴുതൂ ! ഏതുപൗരനും ഏന്തുവിഷയത്തിലും പ്രധാനമന്ത്രിക്ക് പരാതി നല്‍കാന്‍ സംവീധാനവുമായി പിഎംഒ.

“Manju”

ഡല്‍ഹി: വിവിധ സര്‍ക്കാര്‍ വകുപ്പുകളെക്കുറിച്ചും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കുറിച്ചും പൊതുജനത്തിന് പരാതി ഉയരുക സ്വഭാവികമാണ്. അവര്‍ക്കെതിരെ പരാതി നല്‍കുന്നതും പതിവാണ്. പക്ഷേ ഇതിനൊക്കെ കൃത്യമായ നടപടികളുണ്ടാകുമെന്ന ആശങ്ക ഇവരില്‍ പലര്‍ക്കും ഉണ്ടാകാറുമുണ്ട്.
ഇങ്ങനെ സര്‍ക്കാര്‍ സംവീധാനത്തെക്കുറിച്ച് പരാതി പറയുന്നവരില്‍ പലരും എപ്പോഴും ആഗ്രഹിക്കുന്ന ഒന്നാണ് തങ്ങളുടെ പരാതികള്‍ നേരിട്ട് പ്രധാനമന്ത്രിയെ അറിയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്. അതിനു വഴിയുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. രാജ്യത്തെ ഏതൊരു പൗരനും പ്രധാനമന്ത്രിയോട് ഏതു വിഷയത്തിലും പരാതി നല്‍കാനാകും.
എങ്ങനെ പ്രധാനമന്ത്രിക്ക് പരാതി നല്‍കാം
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.pmindia.go.in ല്‍ സന്ദര്‍ശിച്ചു വേണം പരാതി പറയാന്‍. ഇതിലെ പ്രധാനമന്ത്രിക്ക് എഴുതൂ എന്ന ഡ്രോപ് ഡൗണ്‍ മെനുവിലൂടെയാണ് പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തേണ്ടത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സിപിജിആര്‍എഎംഎസ് എന്ന പേജിലേക്ക് എത്തും.
പൗരന്‍മാര്‍ക്ക് ഉവരുടെ പരാതികള്‍ ഇവിടെ കൃത്യമായി രജിസ്റ്റര്‍ ചെയ്യാം. പരാതി രജിസ്റ്റര്‍ ചെയ്തു കഴിയുമ്പോള്‍ ഒരു നമ്പര്‍ ലഭിക്കും. പരാതിയുമായി ബന്ധപ്പെട്ട രേഖകള്‍ അപ്ലോഡ് ചെയ്യാനും ഈ സൈറ്റില്‍ സൗകര്യമുണ്ട്.
ബന്ധപ്പെട്ട പരാതിയില്‍ തുടര്‍ നടപടികള്‍ ഉണ്ടായോ എന്നറിയാന്‍ ഈ നമ്പര്‍ സൂക്ഷിക്കണം. പരാതിയുടെ തല്‍സ്ഥിതി അറിയാനും അപേക്ഷകന് അവസരമുണ്ട്.
പ്രധാനമന്ത്രിക്ക് പരാതി നല്‍കാന്‍ മറ്റു മാര്‍ഗങ്ങളില്ലേ ?
പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റ് വഴിയല്ലാതെയും പരാതി നല്‍കാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. തപാല്‍ വഴിയും പ്രധാനമന്ത്രിയെ പരാതി അറിയിക്കാം. പ്രധാനമന്ത്രിയുടെ ഓഫീസ്, സൗത്ത് ബ്ലോക്ക്, ന്യൂഡല്‍ഹി, പിന്‍ 110011 എന്നതാണ് വിലാസം.
ഫാക്‌സ് വഴി പരാതി നല്‍കാന്‍ 011-23016857 എന്ന നമ്പറില്‍ അയക്കാം. ഇനി പ്രധാനമന്ത്രിയെ നേരിട്ട് പരാതി അറിയിക്കണോ. അതിനുമുണ്ട് മാര്‍ഗം.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡാക്ക് കൗണ്ടറില്‍ നേരിട്ടെത്തി വേണം പരാതി നല്‍കാന്‍. സൗത്ത് ബ്ലോക്കിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ്. പരാതികള്‍ മാത്രമല്ല, പൗരന്‍മാര്‍ക്ക് അവരുടെ ആശയങ്ങളും ചിന്തകളും കാഴ്ചപ്പാടുകളും പ്രധാനമന്ത്രിയുമായി പങ്ക് വയ്ക്കാം .

Related Articles

Back to top button