KeralaLatest

ആലപ്പുഴയില്‍നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് കണ്ടെത്തി

“Manju”

പാലക്കാട്: ആലപ്പുഴയിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് കണ്ടെത്തി. മാന്നാർ കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് വടക്കഞ്ചേരിയില് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ഇവിടെ റോഡിൽ ഇറക്കിവിടുകയായിരുന്നു. വടക്കഞ്ചേരി പൊലീസ് യുവതിയുമായി ആലപ്പുഴയിലേക്ക് യാത്രതിരിച്ചു.

തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച്‌ യുവതി പൊലീസിന് മൊഴി നല്കിയിട്ടുണ്ട്. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം. മൊബൈല് ഫോൺ ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ച്‌ ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Related Articles

Back to top button