KeralaLatest

സന്തോഷ് ശിവന് കാൻ ചലച്ചിത്രമേളയിൽ പുരസ്‌കാരം

“Manju”

2024 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പിയര്‍ ആഞ്ജിനൊ ട്രിബ്യൂട്ട് പുരസ്‌കാരം ഛായഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്. പുരസ്‌കാരം മെയ് 24ന് കാന്‍ഫെസ്റ്റിവലില്‍ വെച്ച് സമര്‍പ്പിക്കും. പുരസ്‌കാരത്തിന് സന്തോഷ് ശിവനെ പരിഗണിക്കാനുള്ള കാരണം കരിയറും അസാധാരണമായ മികവും ആണെന്ന് സമിതി അറിയിച്ചു. ഈ അവാർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയാണ് സന്തോഷ് ശിവൻ.

റോജ, യോദ്ധ, ദില്‍സേ, ഇരുവര്‍, കാലാപാനി, വാനപ്രസ്ഥം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് വ്യത്യസ്ത കാഴ്ചാനുഭവം നൽകിയ ഛായാഗ്രാഹകനാണ് സന്തോഷ് ശിവന്‍. അസാധാരണ ദൃശ്യാനുഭവം സമ്മാനിച്ചതിലൂടെ സിനിമാ മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ ആണ് അദ്ദേഹം.

ഛായാഗ്രാഹകൻ വേഷം മാത്രമല്ല സംവിധായക വേഷവും തനിക്കിണങ്ങുമെന്ന് സന്തോഷ് ശിവൻ അന്തന്തഭദ്രം, ഉറുമി തുടങ്ങിയ ചിത്രങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന സിനിമയില്‍ നായകനായും സന്തോഷ് ശിവൻ എത്തിയിരുന്നു. ദളപതി വിജയ്‌യുടെ തുപ്പാക്കി എന്ന തമിഴ് സിനിമയിലും സന്തോഷ് ശിവൻ അഭിനയിച്ചിട്ടുണ്ട്. 2014ല്‍ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയും ചെയ്തിരുന്നു. 12 ദേശീയ പുരസ്‌കാരങ്ങളും നാല് കേരള സംസ്ഥാന പുരസ്‌കാരങ്ങളും മൂന്ന് തമിഴ്നാട് സംസ്ഥാന പുരസ്‌കാരങ്ങളും നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും കരസ്ഥമാക്കിയ അതുല്യ പ്രതിഭയാണ് സന്തോഷ് ശിവൻ.

Related Articles

Back to top button