KeralaLatest

രണ്ടുവയസ്സുകാരിയെ കാണാതായ സംഭവം; മാതാപിതാക്കളുടെ വിരലടയാളങ്ങള്‍ ശേഖരിച്ച് പൊലീസ്

“Manju”

തിരുവനന്തപുരം: പേട്ടയില്‍ നിന്ന് രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തില്‍ മാതാപിതാക്കളുടെ വിരലടയാളങ്ങള്‍ ശേഖരിച്ച് പൊലീസ്. മാതാപിതാക്കളുടെ പശ്ചാത്തലം കണ്ടെത്തുന്നതിന് വേണ്ടിയാണിത്. ഏതെങ്കിലും സംസ്ഥാനങ്ങളില്‍ അവര്‍ക്കെതിരെ കേസുകള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് വിരലടയാളം ഉപയോഗിച്ച് പരിശോധിക്കും

രണ്ടുവയസ്സുള്ള കുഞ്ഞടക്കം നാല് മക്കളില്‍ ആരെക്കുറിച്ചും രേഖകള്‍ സമര്‍പ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയാതിരുന്നതോടെയാണ് പൊലീസ് കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചത്. നേരത്തെ നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം ഇന്നോ നാളെയോ ലഭിക്കും. രണ്ടുവയസ്സുകാരിയുടെ യഥാര്‍ത്ഥ മാതാപിതാക്കള്‍ തന്നെയാണോ ഒപ്പമുള്ളത് എന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണിത്. ഫലം എത്രയും വേഗം നല്‍കണമെന്ന് ഫൊറന്‍സിക് ലാബിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒപ്പം രക്ത പരിശോധനാ ഫലവും പ്രതീക്ഷിച്ചിരിക്കുകയാണ് പൊലീസ്. രക്തത്തില്‍ മദ്യത്തിന്റെയോ മയക്കുന്ന മറ്റെന്തിന്റെയെങ്കിലുമോ അംശമുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനിടയില്‍ പ്രതിയെക്കുറിച്ചുള്ള പരിശോധനയും പൊലീസ് നടത്തുന്നുണ്ട്. നിലവില്‍ പരിശോധിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

 

Related Articles

Back to top button