IndiaLatest

ആശ്രമം പ്രതിനിധികൾ ബി എസ് എഫ് ഡയറക്ടർ ജനറലുമായി കൂടിക്കാഴ്ച നടത്തി

“Manju”

ന്യൂഡല്‍ഹി ; ബി എസ് എഫ് ഡയറക്ടർ ജനറൽ നിതിന്‍ അഗർവാൾ ഐപിഎസി നെ ആശ്രമം പ്രതിനിധികള്‍ സന്ദര്‍ശിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ നിര്‍ദ്ദേശാനുസരണം പബ്ലിക് റിലേഷൻ അസിസ്റ്റൻറ് ജനറൽ മാനേജർമാരായ മനോജ് ഡി ,ശിവറാം ടി എന്നിവരാണ് അദ്ദേഹത്തെ സന്ദര്‍ശിച്ചത്.

ഡല്‍ഹി ശാന്തിഗിരി ആശ്രമം സാകേത് ബ്രാഞ്ചിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതിനായിരുന്നു സന്ദര്‍ശനം. ആശ്രമം പ്രതിനിധികള്‍ അദ്ദേഹത്തെ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്തു.

Related Articles

Back to top button