IndiaLatest

പണലഭ്യതക്കുറവ് മറികടക്കാനുള്ള പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

“Manju”

 

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും ഹൗസിങ്ങ് ഫിനാന്‍സ് കമ്പനികളും നേരിടുന്ന പണലഭ്യതക്കുറവ് മറികടക്കാനുള്ള പ്രത്യേക പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഹൗസിങ് ഫിനാൻസ് കമ്പനികൾ എന്നിവ നേരിടുന്ന പണലഭ്യതക്കുറവ് പരിഹരിക്കാന്‍ ധനമന്ത്രാലയം നിര്‍ദ്ദേശിച്ച പ്രത്യേക പണലഭ്യതാ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി.

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും (NBFCs) ഹൗസിങ്ങ് ഫിനാന്‍സ് കമ്പനികളും (HFCs) പണലഭ്യതയിൽ നേരിടുന്ന പരിമിതികൾ മറികടക്കാൻ പുതിയ പദ്ധതിയുടെ കീഴിൽ ഒരു ചട്ടക്കൂടിന് രൂപം നല്കാൻ കേന്ദ്രഗവണ്മെന്റ് നിർദേശം നല്കി. വെല്ലുവിളികൾ നേരിടുന്ന ആസ്തികൾക്കായുള്ള നിധി (SAF) കൈകാര്യ ചെയ്യുന്നതിനായി, ഒരു പ്രത്യേകോദ്ദ്യേശ സംവിധാന (SPV) ത്തിനു രൂപം നൽകും. ഇവയുടെ സെക്യൂരിറ്റികൾക്ക് കേന്ദ്രസർക്കാർ ഈടുനിൽക്കും. കൂടാതെ, ഇവ വാങ്ങാനുള്ള അധികാരം റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് മാത്രമായിരിക്കും ഉണ്ടായിരിക്കുക. ഇത്തരം സെക്യൂരിറ്റികളുടെ വില്പനയിലൂടെ ലഭിക്കുന്ന പണം, NBFCs/HFC കളുടെ ഹ്രസ്വകാല വായ്പകൾ ഏറ്റെടുക്കാൻ SPV ഉപയോഗിക്കുന്നതാണ്. ധനകാര്യ സേവന വകുപ്പിന്റെ നേതൃത്വത്തിലാകും പദ്ധതി നടപ്പാക്കുക. ഇതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ, വകുപ്പ് പിന്നീട് പുറത്തിറക്കുന്നതാണ്.

ഈ നടപടിയുടെ ഭാഗമായി പ്രത്യേകോദ്ദ്യേശ സംവിധാനത്തി (SPV) ലേക്ക് നൽകുന്ന വിഹിതമായ 5 കോടി രൂപ, കേന്ദ്രസർക്കാരിന് ധനപരമായ ബാധ്യത ഉണ്ടാക്കും.

വെല്ലുവിളികൾ നേരിടുന്ന ആസ്തികൾക്കായുള്ള നിധി (SAF) കൈകാര്യ ചെയ്യുന്നതിനായി, ഒരു പ്രത്യേക ഉദ്ദ്യേശ സംവിധാനത്തിനു രാജ്യത്തെ ഒരു വലിയ പൊതുമേഖലാ ബാങ്ക് രൂപം നൽകും. കേന്ദ്രസർക്കാർ ഈടുള്ള, പലിശയോടുകൂടിയ സെക്യൂരിറ്റികൾ SPV പുറത്തിറക്കും. എന്നാൽ ഇത്തരം സെക്യൂരിറ്റികൾ വാങ്ങാൻ റിസേർവ് ബാങ്കിന് മാത്രമേ അനുമതിയുണ്ടാകൂ.

ആവശ്യാനുസരണവും, നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചുമാകും SPV, സെക്യൂരിറ്റികൾ പുറത്തിറക്കുക. എന്നാൽ, പരമാവധി, 30,000 കോടി രൂപയുടെ സെക്യൂരിറ്റികൾ മാത്രമേ അനുവദിക്കാൻ പാടൂളൂ.

NBFCs/HFC കൾക്ക് പണലഭ്യത ഉറപ്പാക്കുന്നതിനായി ഭാഗിക വായ്പ ഗ്യാരന്റീ പദ്ധതി (PCGS) ക്ക് പുറമെ, മറ്റൊരു സംവിധാനത്തിന് കൂടി രൂപം നൽകുമെന്ന് 2020-21 ലെ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button