Thrissur

പുത്തൂർ ഗവ എൽ പി സ്കൂൾ മികവിന്റെ കേന്ദ്രമാകുന്നു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പുത്തൂർ ഗവ എൽ പി സ്കൂൾ മികവിന്റെ കേന്ദ്രമാകുന്നു. ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 3ന് രാവിലെ 9.30ന് ഓൺലൈനായി നിർവ്വഹിക്കും. ഡയറക്ടറേറ്റ് ജനറൽ ഓഫ് എംപ്ലോയ്‌മെന്റിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ധനസഹായത്തോടെയാണ് കെട്ടിടം നിർമ്മിച്ചത്.

സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി പരിഗണിച്ച് ഭൗതിക സൗകര്യ വികസനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ കെട്ടിടം. 2235 ചതുരശ്ര അടി വിസ്തീർണത്തിൽ രണ്ട് നിലകളിലായാണ് കെട്ടിടം പണി പൂർത്തീകരിച്ചത്. 6 ക്ലാസ് മുറികൾ, ഒരു കമ്പ്യൂട്ടർ റൂം, ലാബ്, ശുചിമുറികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിന് മുകളിൽ ഓഡിറ്റോറിയവും സജ്ജമാണ്. നിലവിൽ 400 വിദ്യാർത്ഥികളാണ് ഇവിടെ അധ്യയനം നടത്തുന്നത്.

Related Articles

Back to top button