KeralaLatest

ടിപി വധക്കേസ്: പ്രതികളെ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

“Manju”

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നുള്ള സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കും. പ്രതികളെ ശിക്ഷിച്ചിരുന്ന വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചിരുന്നു. കൊടി സുനി, കിര്‍മാണി മനോജ്, ജ്യോതിബാബു, അനൂപ്, കെകെ കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെയാണ് കോടതിയില്‍ ഹാജരാക്കുക.

കൃഷ്ണന്റെയും ജ്യോതിബാബുവിന്റെയും വാദം കേട്ടശേഷമാണ് ശിക്ഷ വിധിക്കുക. ഒന്നുമുതല്‍ എട്ടുവരെ പ്രതികളുടെയും 11ാം പ്രതിയുടെയും ശിക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളെയും ഏഴാം പ്രതിയെയും ഗൂഢാലോചന കേസില്‍ ഉള്‍പ്പെടുത്തിയതിന്റെ നടപടികളും ഇതോടൊപ്പമുണ്ടാകും.

പ്രതികളുടെ വിശദീകരണവും ശിക്ഷാവിധിയിന്മേല്‍ അഭിഭാഷകരുടെ വാദവും കേള്‍ക്കും. പ്രതികള്‍ കഴിഞ്ഞിരുന്ന ജയിലുകളിലെ പ്രൊബേഷണറി ഓഫീസര്‍മാരുടെ റിപ്പോര്‍ട്ടും ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും. തുടര്‍ന്നാവും ശിക്ഷാവിധിയില്‍ ഹൈക്കോടതി തീരുമാനമെടുക്കുക. വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് 2012 മേയ് 4ന് സിപിഐഎം മുന്‍ നേതാവും ആര്‍എംപി സ്ഥാപക നേതാവുമായ ടി.പി. ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Related Articles

Back to top button