IndiaLatest

മുഷിഞ്ഞ വസ്ത്രം ധരിച്ചെത്തി; കര്‍ഷകനെ മെട്രോയില്‍ കയറാന്‍ അനുവദിച്ചില്ല; സുരക്ഷ ഉദോഗ്യസ്ഥനെ പിരിച്ചുവിട്ടു

“Manju”

ബെംഗളൂരു : മെട്രോയില്‍ യാത്ര ചെയ്യാന്‍ എത്തിയ കര്‍ഷകനെ വസ്ത്രത്തിന്റെ പേരില്‍ തടഞ്ഞു. കര്‍ഷകന്‍ മുഷിഞ്ഞ വസ്ത്രമാണ് ധരിച്ചതെന്നു പറഞ്ഞു സുരക്ഷ ഉദോഗ്യസ്ഥന്‍ കര്‍ഷകനെ യാത്ര ചെയ്യാന്‍ സമ്മതിച്ചില്ല. സുരക്ഷ ഉദോഗ്യസ്ഥനെ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ (ബിആര്‍സി) പിരിച്ചുവിട്ടു.

രാജാജിനഗര്‍ മെട്രോ സ്റ്റേഷനിലാണു സംഭവം. ഷര്‍ട്ടും മുണ്ടും തലയില്‍ ചുമടുമായി എത്തിയ കര്‍ഷകന്‍ പ്ലാറ്റ്‌ഫോമിലേക്കു കടക്കാന്‍ ശ്രമിക്കവെയാണ് സുരക്ഷ ഉദോഗ്യസ്ഥന്‍ തടഞ്ഞത്. ക്യുവില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട ഉദോഗ്യസ്ഥന്‍ കാരണം വ്യക്തമാക്കിയില്ല. സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന ഒരു വസ്തുക്കളും കര്‍ഷകന്റെ കൈയില്‍ ഉണ്ടായിരുന്നില്ലയെന്നും വേഷത്തിന്റെ പേരില്‍ മാറ്റിനിര്‍ത്തിയത് തികച്ചും അനീതിയാണെന്നു പലരും ചൂണ്ടിക്കാണിച്ചു.

Related Articles

Check Also
Close
Back to top button