KeralaLatest

മലപ്പുറത്ത് വൈറല്‍ ഹെപ്പറ്റൈറ്റിസ് ഔട്ട് ബ്രേക്ക് സ്ഥിരീകരിച്ചു

“Manju”

പോത്തുകല്‍: മലപ്പുറം പോത്തുകല്ലില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ഔട്ട് ബ്രേക്ക് സ്ഥിരീകരിച്ചതായി ഡിഎംഒ ആര്‍ രേണുക അറിയിച്ചു. കൂടുതല്‍ ജാഗ്രത നിര്‍ദേശങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നിലവില്‍ ആരുടെയും നില ഗുരുതരമല്ലെന്നും അധികൃതര്‍ അറിയിച്ചു. രോഗലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഒറ്റമൂലി ചികിത്സ തേടുന്നതിന് പകരം ഡോക്ടര്‍മാരെ സമീപക്കണം എന്ന കര്‍ശന നിര്‍ദ്ദേശവും ഡിഎംഒ നല്‍കിയിട്ടുണ്ട്.

സമീപ പഞ്ചായത്തുകളിലും ജാഗ്രത പുലര്‍ത്തണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളില്‍ കൂള്‍ബാറുകളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനം മൂന്നാഴ്ചത്തേക്ക് നിയന്ത്രിച്ചിട്ടുണ്ട്. കുടിവെള്ളത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button